എഡിറ്റര്‍
എഡിറ്റര്‍
‘ഉമ്മന്‍ ചാണ്ടിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുത്’;കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്ന് മുരളീധരനോട് വി.ഡി സതീശന്‍
എഡിറ്റര്‍
Monday 11th September 2017 6:32pm

തിരുവനന്തപുരം: കെ.മുരളീധരനെ തള്ളി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ രംഗത്ത്. അനാവശ്യ ചര്‍ച്ചകള്‍ കൊണ്ടു വന്ന് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നായിരുന്നു സതീശന്റെ പ്രതികരണം. അനാവശ്യ ചര്‍ച്ചകളിലേക്ക് ഉമ്മന്‍ ചാണ്ടിയെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നായിരുന്നു കെ.മുരളീധരന്റെ പ്രസ്താവന. എന്നാല്‍ നേതൃമാറ്റം ചര്‍ച്ചയിലില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ വ്യക്തമാക്കി.


Also Read:  പ്രിയ സെബാസ്റ്റ്യന്‍ പോള്‍, പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ ദിലീപ് ജയിലില്‍ കിടക്കുന്നത്, സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്ന കത്ത്


ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും ആര്‍.എസ്.പി നേതാവ് അസീസിന്റെ പ്രസ്താവനയോട് യോജിപ്പ് വ്യക്തമാക്കികൊണ്ട് മുരളീധരന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചുകൊണ്ട് ഇന്നലെയായിരുന്നു അസീസ് രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് മുരളീധരന്‍ അസീസിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

Advertisement