എഡിറ്റര്‍
എഡിറ്റര്‍
സൗദി സ്വദേശിവത്ക്കരണം; കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് വയലാര്‍ രവി
എഡിറ്റര്‍
Thursday 28th March 2013 12:40pm

ന്യൂദല്‍ഹി: സൗദി സ്വദേശിവത്ക്കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.

സൗദിയില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് അവിടെ തന്നെ പുനരധിവാസമൊരുക്കും.ഇതിന് അംബാസിഡര്‍ക്ക് നിര്‍ദേശം നല്‍കിയതായും വയലാര്‍ രവി പറഞ്ഞു.

Ads By Google

സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമം നിതാഖത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ 5.74 ലക്ഷം മലയാളികളുടെ തൊഴിലാണ് പ്രതിസന്ധിയിലായത്. സൗദി അറേബ്യയില്‍ 7 ലക്ഷം ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

ലൈസന്‍സുള്ള പതിനെട്ട് ലക്ഷം സ്ഥാപനമാണ് സൗദിയിലുള്ളത്. ഇതില്‍ ഏഴു ലക്ഷം ചെറുകിട സ്ഥാപനങ്ങളാണ് ഉള്ളത്.

ഇതില്‍84 ശതമാനം സ്ഥാപനങ്ങളും നിതാഖത്ത് നിയമം നടപ്പാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കമ്പനികള്‍ക്കെതിരെ ശക്തമായ  നടപടികളാരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയോ, ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇഖാമ (താമസാനുമതി) പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2011 നവംബറിലാണ് നിതാഖത്ത് നിയമം സൗദി സര്‍ക്കാര്‍ കൊണ്ടു വന്നത്. ഇത് പ്രകാരം  സ്ഥാപനങ്ങളില്‍ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശിയായിരിക്കണമെന്നാണ് നിബന്ധന .

നിതാഖത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം മാര്‍ച്ച് 21 ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടികള്‍. ഈ നിയമപ്രകാരമുള്ള നടപടികള്‍ ശനിയാഴ്ച മുതല്‍ കര്‍ക്കശമായിരിക്കുമെന്നാണ് സൗദി അധികൃതര്‍ പറയുന്നത്.

Advertisement