എഡിറ്റര്‍
എഡിറ്റര്‍
‘അതു പിന്നെ ഞങ്ങള്‍ക്ക് എന്തും ആവാല്ലോ…’; ദേശീയ ഗാനത്തിനിടെ ഫോണില്‍ സംസാരിച്ച് വസുന്ധര രാജ് സിന്ധ്യ, വലിച്ചു കീറി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 13th October 2017 4:57pm

 

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യ ദേശീയ ഗാനത്തിനിടെ ഫോണില്‍ സംസാരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി നടന്ന ബി.ജെ.പി കാര്യസമിതി യോഗത്തിലാണ് സംഭവമെന്ന് ജന്‍താ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സ്വയം അവരോധിച്ചിട്ടുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രി തന്നെ ദേശീയ ഗാനത്തെ അവഹേളിക്കുന്ന ചിത്രം ട്വിറ്ററില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് കമന്റുമായി വന്നിരിക്കുന്നത്.


Also Read: ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല; പി.ടി ചാക്കോയെ തേജോവധം ചെയ്തവര്‍ക്ക് കാലം കാത്തുവെച്ച മറുപടിയാണ് സരിതയുടെ മൊഴികളെന്ന് പി.സി ജോര്‍ജ്


ഫോണിലൂടെ ദേശീയ ഗാനം ആലപിക്കുന്ന വസുന്ധരയാണ് യഥാര്‍ത്ഥ ദേശീയവാദിയെന്നാണ് ആജ് തകിലെ മാധ്യമപ്രവര്‍ത്തകന്‍ നീരജ് യാദവിന്റെ കമന്റ്. ആര്‍.എസ്.എസ് പാടിയ ദേശീയ ഗാനം വസുന്ധര രാജ് ഫോണിലൂടെ കേള്‍ക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

അടുത്തിടെ സിനിമ തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. ദേശീയ ഗാനം തിയേറ്ററില്‍ മുഴങ്ങുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ കമന്റ്.

ചില രസകരമായ കമന്റുകള്‍ കാണാം:

 

 

Advertisement