എഡിറ്റര്‍
എഡിറ്റര്‍
അവള്‍ എനിക്ക് മകളെ പോലെയാണ്; എന്റെ മകന്‍ തെറ്റ്‌ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം: മകനെ തള്ളിപ്പറഞ്ഞ് ഹരിയാന ബി.ജെ.പി നേതാവ്
എഡിറ്റര്‍
Tuesday 8th August 2017 3:59pm

ചണ്ഡീഗഡ്: പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ തന്റെ മകന്‍ നേരിടുന്ന പൊലീസ് അന്വേഷണത്തെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹരിയാന ബി.ജെ.പി തലവന്‍ സുഭാഷ് ബറാല.

നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സ്ത്രീകളുടെ അവകാശത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. അതുകൊണ്ട് തന്നെ തന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ ഞാനോ പാര്‍ട്ടിയോ ഇടപെടില്ല.


Dont Miss ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതി; വിവിധ വലിപ്പത്തിലുള്ള 500 ന്റെ നോട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍


അവള്‍ എനിക്ക് മകളെപ്പോലെയാണ്. അവള്‍ക്ക് നീതി ലഭിക്കണം. തന്റെ മകനും അവനൊപ്പമുള്ള ആശിഷിനും എതിരെ ഏതെല്ലാം വകുപ്പ് ചുമത്താമോ അതെല്ലാം ചുമത്തണം. ഇപ്പോള്‍ കേസന്വേഷണം കൃത്യമായി തന്നെയാണ് നടക്കുന്നത്. സിസി ടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. – സുഭാഷ് ബറാല പറഞ്ഞു.

യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് ഇരുവര്‍ക്കെതിരേയും ചുമത്തിയിരിക്കുന്ന കേസ്.

പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ നടപടികളില്‍ പോരായ്മ കണ്ടാല്‍ കോടതിയെ സമീപിക്കുമെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ യുവതിയുടെ പിതാവ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ മാധ്യമങ്ങള്‍ വഴി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

അതിനിടെ അറസ്റ്റ് ചെയ്ത് ഉടന്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം സുഭാഷ് ബറാല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി ഫോണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

Advertisement