എഡിറ്റര്‍
എഡിറ്റര്‍
റൊണാള്‍ഡോയെ പരിഹസിച്ച് ജെഫ്രി കൊണ്ടോഗ്ബി; താരത്തിന്റെ മറുപടിയില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍
എഡിറ്റര്‍
Tuesday 29th August 2017 12:03pm

 

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ പ്ലെയറിനുള്ള പുരസ്‌കാരം പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ഹീറോയുമായ റൊണാള്‍ഡോ സ്വന്തമാക്കിയിട്ട് അധിക ദിവസം ആയിട്ടില്ല. എന്നാല്‍ അതിനു മുന്നേ താരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലാലിഗയില്‍ വലന്‍സിയക്കായി അരങ്ങേറിയ ജെഫ്രി കൊണ്ടോഗ്ബി.


Also Read: ‘ദിലീപേട്ടാ കുടുങ്ങി’; ദിലീപിന് സുനി അയച്ച ശബ്ദ സന്ദേശം പുറത്ത്


ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന റയല്‍- വലന്‍സിയ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് റൊണാള്‍ഡോയെ പരിഹസിച്ച് ജെഫ്രി കൊണ്ടോഗ്ബിയ രംഗത്തെത്തിയിരിക്കുന്നത്.

‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ അസാന്നിദ്ധ്യം മാഡ്രിഡില്‍ അനുഭവപ്പെട്ടോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ജെഫ്രി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കളത്തിനുപുറത്തെ സംസാരവിഷയം. കഴിഞ്ഞ കളിയില്‍ റഫറിയെ ഫൗള്‍ ചെയ്തതിന് സസ്‌പെന്‍ഷനിലായ റൊണാള്‍ഡോയെ ഉദ്ദേശിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

പക്ഷേ മാധ്യമപ്രവര്‍ത്തകരെമാത്രമല്ല സഹതാരങ്ങളെയും ഞെട്ടിച്ച് കൊണ്ടുള്ളതായിരുന്നു ജെഫ്രിയുടെ മറുപടി. ‘മെസ്സി റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു എന്നെനിക്കറിയല്ലായിരുന്നു’ എന്നാണ് താരം പറഞ്ഞത്. ജെഫ്രി കൊണ്ടോഗ്ബിയയുടെ അപ്രതീക്ഷിത മറുപടി കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു.


Dont Miss: ‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’ ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതി പറയുന്നു


ഏസി മിലാനില്‍ നിന്നും ഈ സീസണിലാണ് 24കാരനായ ജെഫ്രി കൊണ്ടോഗ്ബിയ വായ്പാടിസ്ഥാനത്തില്‍ വലന്‍സിയയിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ ലാലിഗയിലെ കരുത്തന്‍മാര്‍ക്കെതിരെ ഗോള്‍ കണ്ടെത്താനും ജഫ്രിയ്ക്ക് കഴിഞ്ഞു. മത്സരം 1-1നു സമനിലയിലാണ് അവസാനിച്ചത്.

Advertisement