എഡിറ്റര്‍
എഡിറ്റര്‍
പാവപ്പെട്ടവനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് ആര്‍.എസ്.എസ് അവസാനിപ്പിക്കണമെന്ന് വൈക്കം വിശ്വന്‍
എഡിറ്റര്‍
Sunday 6th August 2017 12:31pm

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ അജണ്ട നടപ്പാക്കാനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി കേരളത്തിലേയ്ക്ക് വരുന്നതെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ രാജ്ഭവനില്‍ മുന്നില്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകങ്ങള്‍ പതിവാക്കിയ സംഘടനയാണ് ആര്‍.എസ്.എസ്. പാവപ്പെട്ടവനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് ആര്‍.എസ്.എസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ കേരളത്തില്‍ നടത്തിയ അതിക്രമങ്ങള്‍ തുറന്നുകാട്ടി ദേശീയ തലത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.


Also Read: താരരാജാവ് ശരിയല്ലെന്ന് മുന്‍പേ അറിയാം; അയാള്‍ ഒരു നല്ല നടന്‍പോലുമല്ല; ആണും പെണ്ണും കെട്ട കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്; ദിലീപിനെതിരെ മന്ത്രി ജി. സുധാകരന്‍


ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലിയെത്തുമ്പോള്‍ തങ്ങള്‍ക്കു പറയാനുള്ളതുകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സി.പി.ഐ.എം പ്രവര്‍ത്തകരും കുടുംബങ്ങളും സത്യാഗ്രഹമിരിക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് സമീപദിവസങ്ങളില്‍ നടന്ന ആര്‍.എസ്.എസ് കലാപത്തിന്റെ യഥാര്‍ഥ്യം വിശദീകരിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റ്‌ലിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.

Advertisement