സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ നിരോധിച്ചു
Daily News
സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ നിരോധിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2015, 12:00 pm

Keralaതിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. മധ്യവേനലവധിയില്‍ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദ് ചെയ്യുമെന്നാണ് പോതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കൊപ്പം സി.ബി.എസ്.സി/ ഐ.സി.എസ്.ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇത് ബാധകമാവും.

സ്‌കൂളുകളിലെ അപ്പര്‍ പ്രൈമറി തലം വരെയുള്ള കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട്  സ്‌കൂളുകളില്‍ ഹാജരാക്കുന്നത് തടഞ്ഞുകൊണ്ടാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് നടപ്പിലാക്കിയില്ലെങ്കില്‍ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള കര്‍ശ്ശന നടപടികള്‍ സ്‌കൂളുകള്‍ക്ക് നേരിടേണ്ടിവരുമെന്നും ഡയറക്ടര്‍ പറഞ്ഞു.

ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതിന് വിരുദ്ധമായി സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായുള്ള വിവരം ലഭിച്ചതോടെയാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.