Administrator
Administrator
പരിയാരം സീറ്റിന്റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് വി വി രമേശന്‍
Administrator
Friday 10th June 2011 12:31pm

v v rameshan കാസര്‍കോട്: പരിയാരം സീറ്റിന്റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് വി വി രമേശന്‍ കുറ്റസമ്മതം നടത്തി. രാഷ്ട്രീയവും ധാര്‍മികവുമായ ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അനധികൃതമായി സ്വത്തുസമ്പാദിച്ചിട്ടില്ലെന്നും മുന്‍ ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ വി.വി. രമേശന്‍ പറഞ്ഞു.

എന്‍.ആര്‍.ഐ ക്വാട്ടയില്‍ പരിയാരം മെഡിക്കല്‍കോളേജില്‍ മകള്‍ക്കുലഭിച്ച പ്രവേശനം വേണ്ടെന്നുവെച്ച വി വി രമേശന്‍ 5 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഫീസായി അടച്ചത്. ഭാര്യസഹോദരന്‍ അനില്‍കുമാറാണ് ഈ ഫീസ് അടച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പ്രചരണം ക്രൂരവും ഹൃദയശൂന്യവുമാണ്‌രമേശന്‍ പറഞ്ഞു.രക്ഷിതാവ് എന്ന നിലയിലുള്ള ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും കീഴ്‌പെട്ട് പോയത് പോരായ്മയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ അറിവോടെയല്ല വി വി രമേശന്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. തന്റെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Advertisement