എഡിറ്റര്‍
എഡിറ്റര്‍
നിയമസഭയില്‍ വി.എസ് സുനില്‍ കുമാര്‍ ജോര്‍ജിന് നേരെ ചെരുപ്പോങ്ങി
എഡിറ്റര്‍
Friday 15th March 2013 1:38pm

തിരുവനന്തപുരം: നേതാക്കളെ ആക്ഷേപിക്കും വിധം പ്രസ്താവന നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ നിയമസഭയില്‍ ചെരുപ്പോങ്ങി.

ജോര്‍ജ്ജിനെതിരെ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസയിലെത്തിയത്. തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുകയും പദവിക്ക് നിരക്കാത്ത രീതിയില്‍ പെരുമാറുകയുമാണ് ജോര്‍ജെന്ന് പ്രതിപക്ഷം ആരോപിച്ചു.

സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വിഷയത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞ കാര്യം ഒരു  സ്വകാര്യ ചാനല്‍ പകര്‍ത്തുകയായിരുന്നെന്നും തന്റെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

Ads By Google

ഈ മറുപടിയ്ക്കിടെയാണ് സുനില്‍ കുമാര്‍ കാലില്‍ കിടന്ന ചെരുപ്പ് അഴിച്ചെടുത്ത് ജോര്‍ജിന് നേരെ ഓങ്ങിയത്.

ജോര്‍ജിന്റെ മറുപടി തൃപ്തികരമല്ലെന്നും പറയേണ്ടതെല്ലാം പറഞ്ഞതിന് ശേഷം മാപ്പ് പറയുകയല്ല വേണ്ടതെന്നും സ്പീക്കര്‍ ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിമയസഭ അനുശാസിക്കുന്ന ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് ബജറ്റ് അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുവാദം നല്‍കിയത്.

സി.പി.ഐ നേതാവ് ടി.വി തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

ഗൗരിയമ്മയുടെ ആരോപണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള’@$**#’ (പരാമര്‍ശം രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് ) ആണ് തനിക്കെതിരെ പറയുന്നത്. ഇവരെ കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചു.

ആരോപണങ്ങള്‍ക്കൊടുവില്‍ ഗണേഷ് കുമാറും പിള്ളയും ഒന്നായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബാലകൃഷ്ണപ്പിള്ള ഒരു തെണ്ടിയാണ്,പണത്തിനുവേണ്ടി എന്തും ചെയ്യുന്ന തെണ്ടികളാണ് അപ്പനും മകനുമെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

Advertisement