എഡിറ്റര്‍
എഡിറ്റര്‍
സരിത ഫോണ്‍ ഉപയോഗിക്കാറില്ല, ബണ്ടിചോര്‍ ഫോണ്‍ ഉപയോഗിക്കാറില്ല, സര്‍ അങ്ങും ഫോണ്‍ ഉപയോഗിക്കുന്നില്ല
എഡിറ്റര്‍
Wednesday 19th June 2013 1:20pm

v.s-sunilkumar

തിരുവനന്തപുരം: സോളാര്‍ പാനല്‍ കേസില്‍ ഭരണപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ.

ലോകത്തെ ഒരു കുറ്റവാളികള്‍ക്കും സ്വന്തമായി ഫോണ്‍ ഇല്ലെന്നും സരിതയ്ക്കും ബണ്ടി ചോറിനും ഫോണില്ലാത്തത് പോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സ്വന്തമായി ഫോണ്‍ ഇല്ലാത്തതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Ads By Google

സോളാര്‍ തട്ടിപ്പിന്റെ നിജസ്ഥിതി അറിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കണം.

പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രണ്ടുപേരെ പുറത്താക്കിയത് അഴിമതിയുടെ പേരിലാണ്. സോണിയ ഗാന്ധി വിളിച്ചാലും മന്‍മോഹന്‍ സിങ് വിളിച്ചാലും ജോപ്പന്റെ ഫോണിലാണ് മുഖ്യമന്ത്രിയെ കിട്ടുക.

അപ്പോള്‍ അവരൊക്കെ വിളിക്കുമ്പോള്‍ അത് മുഖ്യമന്ത്രിയേയും, സരിതയും ബിജു രാധാകൃഷ്ണനും വിളിക്കുമ്പോള്‍ അത് ജോപ്പനേയും സിലിമിനെയും ആകുന്നത് എങ്ങനെയെന്നും സുനില്‍കുമാര്‍ ചോദിച്ചു.

ഫോണില്ലാത്ത മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് നാലര ലക്ഷം രൂപ ടെലഫോണ്‍ ബില്ല് വന്നത്? മുഖ്യമന്ത്രിക്ക് സ്വന്തമായി ഫോണില്ല, സരിതയ്ക്കും സ്വന്തമായി ഫോണില്ല, കൊടുംകള്ളന്‍ ബണ്ടി ചോറിനും സ്വന്തമായി ഫോണില്ലെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് മിസ് യൂസ് ചെയ്യപ്പെട്ടു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു, ആരാണ് അതിന് ഉത്തരവാദി? മുഖ്യമന്ത്രിയല്ലേ.

സോളാര്‍ പാനല്‍ കേസില്‍ 10000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് തന്നെ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ ഇതിന്റെ എല്ലാ വിവരവും ഉണ്ട്. അദ്ദേഹം അത് പുറത്തുവിടണം.

സോളാര്‍ പാനല്‍ കേസിലെ ദുരൂഹതകള്‍ ഏറിവരുകയാണ്. സോളാര്‍ പാനല്‍ കേസിലെ പ്രതിയായ ബിജുവുമായി മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ വെച്ച് ഒരു മണിക്കൂറാണ് സംസാരിച്ചത്.

ഇത്രയും തിരക്കുള്ള കേരളത്തിലെ മുഖ്യമന്ത്രി എന്തിന്റെ പേരിലാണ് വെറും ഒരു അപരിചിതന്റെ കുടുംബപ്രശ്‌നം കേള്‍ക്കുന്നത്. ഇതിന് എവിടെയാണ് മുഖ്യമന്ത്രിക്ക് സമയം.

എം.എല്‍.എമാരായ തങ്ങള്‍ക്ക് പോലും ചുറ്റം ആളുകള്‍ നിറഞ്ഞ് നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് നിവേദനം എറിഞ്ഞുകൊടുക്കേണ്ട നിലയാണ്.

അങ്ങനെയിരിക്കെ കൊടുംക്രിമിനലായ ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ സംസാരിച്ചതിന്റെ പൊരുള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം.

ഉമ്മന്‍ ചാണ്ടി രാജിവെച്ച് അന്വേഷണത്തെ നേരിടണം. ഇത് ന്യായമായ ആവശ്യമാണ്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് നടത്തുന്ന ജനകീയ സമരത്തെ സര്‍ക്കാര്‍  അടിച്ചമര്‍ത്തുകയാണ്.

അത്തരമൊരു സമീപനമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ ഇവര്‍ മാരകവിഷമുള്ള ടിയര്‍ ഗ്യാസ് അടിച്ചു.

നിരവധി പേര്‍ ആശുപത്രിയിലായി. അതിന് ശേഷം തിരുവഞ്ചൂര്‍ പറഞ്ഞത് 2010 ല്‍ കോടിയേരി വാങ്ങിയ ടിയര്‍ ഗ്യാസാണ് അടിച്ചതെന്നാണ്. നാളെ ഇവര്‍ ഒരു തോക്കെടുത്ത് ഒരാളെ വെടിവെച്ച് കൊന്നശേഷം അതും കോടിയേരി വാങ്ങിയതാണെന്ന് പറയാന്‍ സാധിക്കുമോ?

അതുകൊണ്ട് ഞങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട. മന്ത്രിസഭയിലെ മന്ത്രിമാരും മുഖ്യമന്ത്രിയും റോഡില്‍ ഇറങ്ങേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍ ഇറങ്ങില്ല. തിരുവഞ്ചൂരിന്റെ പോലീസല്ല ആര് വിചാരിച്ചാലും അതിന് ഞങ്ങള്‍ അനുവദിക്കുകയുമില്ല.

ജനാധിപത്യപരമായ സമരത്തെ അടിച്ചൊതുക്കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു എല്ലാം തുറന്ന് പറഞ്ഞു എന്ന്. തുറന്ന് പറയുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ സൂക്ഷിക്കേണ്ടത്.

9 കാര്യം തുറന്ന് പറയുന്നവര്‍ പത്താമത്തെ കാര്യം ഒളിച്ചുവെക്കും. സോളാര്‍ വിവാദം പുറത്തായി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നിക്കള്ളിയില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കുന്നത്. ഫോണ്‍ വിളിച്ചതിന്റെ പേരില്‍ എന്തിനാണ് പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കിയത്.

അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയെ അല്ലേ പുറത്താക്കേണ്ടതെന്നും സുനില്‍ കുമാര്‍ ചോദിച്ചു.

Advertisement