എഡിറ്റര്‍
എഡിറ്റര്‍
ജോര്‍ജിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വി.എസിന്റെ സ്റ്റാഫംഗം
എഡിറ്റര്‍
Friday 21st June 2013 5:10pm

p.c-george.

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന്  വി.എസിന്റെ  സ്റ്റാഫംഗം ഷിജു.  സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ഷിജു ഇതിനായി ഡി.ജി.പിയുടെ അനുമതി തേടിയിരിക്കുകയാണ്.
Ads By Google

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഗണ്‍മാനായ ഷിജുവിന്  സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതയും ബിജുവുമായും ബന്ധമുണ്ടെന്ന്  ചീഫ് വിപ്പ് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നിയമസഭാ സമ്മേളനം പിരിഞ്ഞ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് വി.എസിന്റെ ഗണ്‍മാനെതിരേ പി.സി. ജോര്‍ജ് ആരോപണം ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവിന്റെ സെക്യൂരിറ്റി ഓഫീസര്‍മാരിലൊരാളായ ഷിജു എന്ന പോലീസുകാരന്‍ തട്ടിപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു. പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഒരു എ.ഡി.ജി.പിക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

2006 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓഫീസില്‍ സരിത എസ് നായര്‍ പോയിരുന്നതായും പി.സി ജോര്‍ജ് ഇന്നലെ പറഞ്ഞു.

Advertisement