എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കാര്യം വി.എസ് സഭയില്‍ പറഞ്ഞു; സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു
എഡിറ്റര്‍
Monday 24th June 2013 10:44am

oooomen-chandy..

തിരുവനന്തപുരം: കേരള നിയമസഭ പ്രക്ഷുബ്ധമാകുന്നു. സരിത വിഷയത്തില്‍ തുടങ്ങി, മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെതിരെയുള്ള ലൈംഗികാരോപണവും ജോസ് തെറ്റയിലിനെതിരെയുള്ള ലൈംഗികാരപോണവുമെല്ലാം സഭയില്‍ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകുകയാണ്.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കാര്യം പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

Ads By Google

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കാര്യം വി.എസ് സഭയില്‍ പറഞ്ഞപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. വി.എസ്സിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തി.

വി.എസ്സിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സഭ പ്രക്ഷുബ്ധമാകുകയും സഭ നിര്‍ത്തി വെക്കുകയും ചെയ്തിരിക്കുകയാണ്. വി.എസ്സിന്റെ പരാമര്‍ശം മോശമായിപ്പോയെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

വി.എസ്സിന്റെ പരാമര്‍ശം സ്പീക്കര്‍ നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. വിവാഹ മോചന ഹരജിയില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ കോടതിയില്‍ ഉന്നയിച്ച ചില കാര്യങ്ങളാണ് വി.എസ് സഭയില്‍ പരാമര്‍ശിച്ചത്.

അതേസമയം, ജോസ് തെറ്റയിലിനെതിരെയുള്ള ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെറ്റയിലിനെതിരെ ആരോപണവുമായി രംഗത്തെത്തി. പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ് നാട്ടില്‍ നടക്കുന്നതെന്നും അതൊക്കെ തന്നെ കൊണ്ട് പറയിക്കണോയെന്ന് സ്പീക്കര്‍ ചോദിച്ചു.

ബഹളത്തെ തുടര്‍ന്ന് സഭ ചേരുന്നത് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വെച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

ആരോപണവിധേയനായ ഗിരീഷ് കുമാര്‍ തന്റെ സ്റ്റാഫല്ലെന്നും ഇക്കാര്യത്തില്‍ പി.ആര്‍.ഡിക്ക് തെറ്റ്പറ്റിയെന്നും  മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.  സോളാര്‍ തട്ടിപ്പ് വഞ്ചനയാണ്. സത്യം അധികനാള്‍ മൂടി വെക്കാന്‍ സാധിക്കില്ല. കുറ്റക്കാരെ ശിക്ഷിക്കുക തന്നെ ചെയ്യും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഇ.പി ജയരാജനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരെ സ്ത്രീ നല്‍കിയ പരാതിയെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്.

പരാതിക്കാരിയുടെ പേര് പരസ്യമാക്കിയ ആഭ്യന്തര മന്ത്രിക്കെതിരേയാണ് ആദ്യം സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു. മേയ് 25-ന് പരാതി കിട്ടിയിട്ടും ജൂണ്‍ 21-നാണ് നടപടി സ്വീകരിച്ചതെന്നും ജയരാജന്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞു.

മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതില്‍ തെറ്റില്ലെന്ന് പറഞ്ഞു. ഗിരീഷ് കുമാറിന് പരാതിക്കാരിയുടെ നമ്പറില്‍ നിന്നും നിരവധി തവണ കൊളുകള്‍ പോയിട്ടുണ്ട്. പരാതിയില്‍ പറയുന്ന മറ്റ് നമ്പരുകളിലേക്കും യുവതി വിളിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement