എഡിറ്റര്‍
എഡിറ്റര്‍
‘ ഇറോം ശര്‍മിളയുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണം’ ആന്റണിക്ക് വി.എസിന്റെ കത്ത്‌
എഡിറ്റര്‍
Wednesday 6th March 2013 4:15pm

 

തിരുവനന്തപുരം: സായുധ സേനകളുടെ പ്രത്യേകാധികാര നിയം ദുരുപയോഗിക്കുന്നത് തടയാന്‍ നടപടിയെടുത്തുകൊണ്ട് ഇറോം ശര്‍മിളയുടെ സഹനസമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കത്തയച്ചു.

Ads By Google

ഇറോം ശര്‍മ്മിള മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ചത് ഒരു കിരാത നിയമംപൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടാണ്.

ഇംഫാല്‍ താഴ്‌വരയില്‍ ബസ്സുകാത്തുനിന്ന പത്ത് ഗ്രാമീണരെ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചിടാന്‍ ആസാം റൈഫില്‍സിലെ ജവാന്‍മാര്‍ക്ക് തുണയായ 1958 ലെ സായുധ സേനാ പ്രത്യേകാധികാര നിയമമാണത്.

ഈ നിയമം ദുരുപയോഗപ്പെടുത്തി മണിപ്പൂരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടുകയാണ്.

ഇറോം ശര്‍മ്മിളയുടെ ആവശ്യം ന്യായവും ജനപക്ഷത്ത് നിന്നുകൊണ്ടുള്ളതുമാണ്. മണിപ്പൂരിലെയും അതിര്‍ത്തി സംസ്ഥാനങ്ങളിലേയും അക്രമ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഈ പ്രത്യേകാധികാര നിയമത്തിന്റെ വഴിവിട്ട പ്രയോഗമുണ്ടെന്നത് വസ്തുതയാണ്.

ഒരു കരിനിയമത്തിനെതിരെ ഗാന്ധിയന്‍ മാതൃകയില്‍ പ്രതിഷേധ സമരം നടത്തുന്ന ഇറോം ശര്‍മ്മിളയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമത്തെപോലെ തന്നെ നിയമവയ്വസ്ഥകള്‍ക്ക് പുറത്ത് കാട്ട് നീതി നടപ്പാകനുള്ള നിയമത്തെയും ബഹുമനിക്കേണ്ടിവരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ല.

അതിനാല്‍ എത്രയും പെട്ടെന്ന് സായുധസേനാ പ്രത്യേകാധികാര നിയമം ജനാധിപത്യപരമായി പൊളിച്ചെഴുതാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും വി.എസ് ആന്റണിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Advertisement