ഭരണക്കാര്‍ തന്നെ കള്ളനാക്കാന്‍ ശ്രമിച്ചെന്നും സത്യം മനസിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പു പറയണമെന്നും വി.എസ് അച്ചുതാനന്ദന്‍ പ്രതികരിച്ചു.
കള്ളക്കേസ് ഒന്നാന്തരമായി തുറന്നു കാണിക്കപ്പെട്ടെന്നും സത്യം പുറത്തു വന്നെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ടെണ്ടര്‍ നടപടികള്‍ സുതാര്യമായിരുന്നെന്നും റിയലന്‍സും അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യമൊരുക്കുകയാണ് നന്ദകുമാര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നന്ദകുമാറിന്റെ ഒത്താശയോടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിയലന്‍സ് ടെണ്ടര്‍ സ്വന്തമാക്കി എന്നതായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട പ്രധാന ആരോപണം. തുടക്കത്തില്‍ വിജിലന്‍സ് അന്വേഷിച്ച സര്‍ക്കാര്‍് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.