എഡിറ്റര്‍
എഡിറ്റര്‍
ഭൂമിദാനക്കേസില്‍ തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവരെ വൈകാതെ അറിയും: വി.എസ്
എഡിറ്റര്‍
Friday 12th October 2012 10:00am

ന്യൂദല്‍ഹി: ഭൂമിദാനക്കേസില്‍ തനിക്കെതിരെ നീക്കം നടത്തുന്നവരെ അധികം വൈകാതെ ജനങ്ങള്‍ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

തനിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഭരണപക്ഷത്തുള്ളവര്‍ മാത്രമല്ല പ്രതിപക്ഷത്തുള്ളവര്‍ കൂടിയാണെന്നും വി.എസ് പറഞ്ഞു. പ്രതിപക്ഷമെന്ന് ഉദ്ദേശിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാരെയാണോ എന്ന ചോദ്യത്തോട് വി.എസ് പ്രതികരിച്ചില്ല.

Ads By Google

നടരാജനെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കൂടി ഉള്‍പ്പെട്ട സമിതിയാണ്. അന്ന് അദ്ദേഹം അതിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നില്ല.

തികച്ചും ഏകകണ്ഠമായാണ് നടരാജന്റെ നിയമനം. പാമോലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ട പി.ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ചപ്പോള്‍ ലോക്‌സഭ പ്രതിപക്ഷ നേതാവായ സുഷ്മ സ്വരാജ് വിയോജനക്കുറിപ്പ് നല്‍കി.

ഇത്തരത്തില്‍ എന്തെങ്കിലും വിയോജനക്കുറിപ്പ് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നോ എന്നും വി.എസ് ആരാഞ്ഞു. നടരാജനെ നിയമിച്ചത് വി.എസിന്റെ താല്‍പര്യപ്രകാരമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയോട് ദല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു വി.എസ്.

Advertisement