എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം; നിലപാട് പാര്‍ട്ടിയുടെ തീരുമാനം അറിഞ്ഞശേഷമെന്ന് വി.എസ്
എഡിറ്റര്‍
Sunday 14th October 2012 12:40am

ന്യൂദല്‍ഹി: കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അറിഞ്ഞ ശേഷം തന്റെ നിലപാട് വ്യക്തമാക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

തന്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും വി.എസ് പറഞ്ഞു. ആറ് കോടിയോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് കൂടംകുളത്തേത്. കൂടംകുളം വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും ആശങ്കയുണ്ട്.

Ads By Google

ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ള സമരമാണ് കൂടംകുളത്ത് നടക്കുന്നത്. അത്തരമൊരു സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഉചിതമല്ലെന്നും വി.എസ് പറഞ്ഞു.

കൂടംകുളം വിഷയത്തില്‍ നിലപാടു മാറ്റേണ്ടതില്ലെന്നാണ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയുടെ തീരുമാനം.  ആണവോര്‍ജത്തെ എതിര്‍ക്കേണ്ടതില്ലെന്നാണ് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ നയത്തിനെതിരെ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെതിരെ നടപടി ഉണ്ടാകില്ല.

വി.എസിന്റെ കൂടംകുളം യാത്രയ്ക്ക സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൊതുവിമര്‍ശനം ഉയര്‍ന്നിരുന്നു. യാത്ര ഇടയ്ക്കുവച്ച് അവസാനിപ്പിച്ചെങ്കിലും പാര്‍ട്ടി നിലപാട് ജനവിരുദ്ധമാണെന്ന തോന്നലുണ്ടാക്കാന്‍ ഇത് കാരണമായെന്നായിരുന്നു തോമസ് ഐസക്, എ. വിജയരാഘവന്‍ എന്നിവരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍നിന്നുള്ള അംഗങ്ങളും വി.എസിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

പാര്‍ട്ടി താത്പര്യവും നിര്‍ദേശവും എതിരായിട്ടും വി.എസ് കൂടംകുളം യാത്രയ്ക്കു മുതിരുകയായിരുന്നു.
വിഷയത്തില്‍ വി.എസിനെതിരെ വിമര്‍ശനമുയര്‍ന്നെങ്കിലും അച്ചടക്കലംഘനത്തിനെതിരെ നടപടി വേണമെന്ന് കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നില്ല.

കൂടംകുളം വിഷയത്തില്‍ തന്റെ നിലപാടിനെക്കുറിച്ച് വി.എസ് വിതരണം ചെയ്ത കുറിപ്പും ദേശീയ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചുള്ള കരടു പ്രമേയവുമാണ് സി.സി ഇന്നലെ ചര്‍ച്ചചെയ്തത്.

കൂടംകുളം പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാട് പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ കത്തില്‍ അനുകൂല പ്രതികരണമാണ് കേന്ദ്രകമ്മിറ്റിയിലുണ്ടായത്.

ആണവനിലയങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് തിരുത്തുക കേന്ദ്രകമ്മിറ്റിക്ക് സാധ്യമല്ല. എന്നാല്‍, ഇതുവരെ സമരത്തോട് അകലം പാലിച്ച സി.പി.ഐ.എം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന വാദം അംഗീകരിച്ച് സമരക്കാരോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Advertisement