എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിമാരെ ചൂരല്‍കൊണ്ട് പെരുക്കണമെന്ന് വി.എസ്: മുന്‍കാല പ്രാബല്യം വേണമെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Tuesday 11th June 2013 11:15am

v.s-oommen-chandi

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റേയും വാക്‌പോരാട്ടം. നന്നായി പ്രവര്‍ത്തിക്കാന്‍ മന്ത്രിമാരെ ചൂരല്‍ കൊണ്ട് പെരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെയുള്ള ചൂരല്‍ പ്രയോഗത്തിന് മുന്‍കാല പ്രാബല്യം വേണമെന്നതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

Ads By Google

പകര്‍ച്ചപ്പനി വിഷയത്തലായിരുന്നു ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. പനി മൂലം സംസ്ഥനത്ത് നിരവധി ആളുകള്‍ മരിച്ചിട്ടും സര്‍ക്കാരിന് കുലുക്കമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യവകുപ്പ് വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെ.  മാലിന്യ സംസ്‌കരണത്തിനും യാതൊരു  നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എളമരം കരീം പറഞ്ഞു.

തുടര്‍ന്ന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 140 പേര്‍ മരിച്ചുവെന്ന് സഭയെ അറിയിച്ചു.

പത്തു ലക്ഷത്തോളം ആളുകള്‍ക്ക് പനി ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പനി പടരാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടു.

Advertisement