എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം: സ്ത്രീകളുടെ അവകാശത്തോടുള്ള വെല്ലുവിളിയെന്ന് വി.എസ്
എഡിറ്റര്‍
Saturday 22nd June 2013 2:24pm

V.S. Achuthananthan

തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

സംസ്ഥാനത്ത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസു തികയാതെ നടന്ന വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യമെന്ന് നിര്‍ദേശം നല്‍കികൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കണമെന്നും വി.എസ് പറഞ്ഞു.

Ads By Google

ഇത്തരമൊരു ഉത്തരവ് നിയമസഭയോടുള്ള വെല്ലുവിളിയാണ്. നിയമസഭയെ നോക്കുകുത്തിയാക്കുന്നതും നിയമങ്ങളെ കാറ്റില്‍ പറത്തുന്നതുമാണ് ഇത്.

18 വയസു തികയാത്ത മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിച്ച് തദ്ദേശസ്വയംഭരണവകുപ്പ് വിവാഹ രജിസ്ട്രാര്‍മാര്‍ക്ക് അയച്ച സര്‍ക്കുലര്‍ നിയമവിരുദ്ധമാണ്.

ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെവിലപോലും ഇല്ല. സ്ത്രീകളുടെ അവകാശത്തോടുള്ള വെല്ലുവിളിയാണ് ഇത്. ഇതിനെ ഒറ്റക്കെട്ടായി നേരിടണം

ഉത്തരവ് ഭരണഘടനാലംഘനവും സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമാണെന്നും വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുരുഷന്‍ 21 വയസ്സ് തികയാതെയും സ്ത്രീ 18 വയസ്സ് തികയാതെയും (16 വയസ്സിന് മുകളില്‍) നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

 

Advertisement