ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala women entry
അരുവിപ്പുറം പ്രതിഷ്ട നടന്ന മണ്ണില്‍ നിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാന്‍ ചെന്നിത്തലയ്ക്ക് നാണമില്ലേ? : വി. എസ് അച്യുതാനന്ദന്‍
ന്യൂസ് ഡെസ്‌ക്
Tuesday 23rd October 2018 11:48pm

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിനെ തകര്‍ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍.പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വ വാരാചാരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വി.എസിന്റെ പ്രതികരണം

ബി.ജെ.പി കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയെന്നും ശബരിമല വിഷയത്തില്‍ ബി.ജെ.പി പറയുന്നത് കോണ്‍ഗ്രസ് ഏറ്റുപാടുകയാണെന്നും വി. എസ് കൂട്ടിച്ചേര്‍ത്തു.

Also Read: ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം: ശരീരത്തില്‍ പരിക്കുകളില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

”കോണ്‍ഗ്രസ് അതിന്റെ ഏറ്റവും ദുര്‍ബലാവസ്ഥയില്‍ ആണിന്നുള്ളത്. മതനിരപേക്ഷതയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ നിന്നും ഹിന്ദു വര്‍ഗീയ കക്ഷിയായ ബി.ജെ.പിയിലേക്ക് നേതാക്കളടക്കം ഒഴുകുകയാണ്. മൃദുഹിന്ദുത്വ സമീപനം കൊണ്ട് കോണ്‍ഗ്രസ് ഗതിപിടിക്കില്ല”- വി.എസ് പറഞ്ഞു.

”ശബരിമല വിഷയം ആദ്യം എല്ലാവരും പിന്തുണച്ചതാണ്.എന്നാല്‍ ഒരു കലക്ക് കലക്കിയാല്‍ പത്ത് വോട്ട് നേടാം എന്ന വക്രബുദ്ധിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി മലക്കം മറിഞ്ഞതോടെ കോണ്‍ഗ്രസും പിന്നലെ പോയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ആചാരലംഘനമാണ് ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ട. അത് നടന്ന മണ്ണില്‍ നിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാന്‍ രമേശ് ചെന്നിത്തലയ്ക്ക് നാണമില്ലേ?. ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ നടത്തിയത് കോണ്‍ഗ്രസായിരുന്നു എന്ന് ഇപ്പോഴത്തെ കെ.പി.സി.സിക്കാര്‍ക്ക് അറിയാമോ?’- വി.എസ് ചോദിച്ചു.

Advertisement