[]തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും അത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വഷളാകാതെ ബന്ധപ്പെട്ടവര്‍ പരിഹരിക്കേണ്ടിയിരുന്നു. ദുരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. []
ബാംഗ്ലൂരിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരി ക്കുകയായിരുന്നു.
നേരിട്ടറിയാത്ത പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും രമ്യമായി തീരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി എ.കെ ആന്റണി ഇന്ന് കേരളത്തിലെത്തും.
ഏഴിമല നാവിക അക്കാദമിയുടെയും പാര്‍ട്ടിയുടെയും പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരിലത്തെുന്നത്. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. പനി കാരണമാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരിപാടിക്കിടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായി ആന്റണി ചര്‍ച്ച ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും ഇനി അതിനുള്ള സാധ്യത ഇല്ലെന്നാണ് അറിയുന്നത്.