സുധീരന്റെ പ്രസ്താവനകള്‍ ശരിയല്ല; 'പോരാളി ഷാജി'ക്കെതിരെ വി.എം. സുധീരന്‍ പരാതി നല്‍കി
Kerala News
സുധീരന്റെ പ്രസ്താവനകള്‍ ശരിയല്ല; 'പോരാളി ഷാജി'ക്കെതിരെ വി.എം. സുധീരന്‍ പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 7:37 am

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തന്റെ ചിത്രംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പരാതി നല്‍കി.

സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കുമാണ് അദ്ദേഹം പരാതി സമര്‍പ്പിച്ചത്.

എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി, ‘പോരാളി ഷാജി’ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയാണ് വി.എം സുധീരന്റെ പരാതി.

ഈ പേജുകളിലൂടെ തന്റെപേരില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

സുധീരന്റെ പ്രസ്താവനകള്‍ എന്നപേരിലാണ് ഇവ പ്രചരിപ്പിക്കുന്നത്. ഇത് യഥാര്‍ഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു.

ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി അന്വേഷിക്കാന്‍ ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V.M Sudeeran submits complaint against facebook page Porali Shaji