മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ പിതാവ് അന്തരിച്ചു
Obituary
മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ പിതാവ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th March 2018, 6:26 pm

ചെന്നൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചെന്നൈയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാറിന്റെ പിതാവ് കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന വി. ബാലകൃഷ്ണമേനോന്‍ അന്തരിച്ചു. 96 വയസായിരുന്നു.


Also Read: കീഴാറ്റൂരിലേത് പൂര്‍ണമായും ഒരു ജല സമരമാണ് – നിശാന്ത് പരിയാരം എഴുതുന്നു.


ഇന്നു രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇടയപ്പുറത്ത് നാരായണമേനോന്റെയും വി. മീനാക്ഷി അമ്മയുടേയും മകനാണ് ബാലകൃഷ്ണമേനോന്‍. പരേതയായ തോട്ടപ്പിള്ളില്‍ ഭാനുമതിയാണ് ഭാര്യ. ഇന്ദിര ചന്ദ്രശേഖര്‍, ബീന ശിവരാമന്‍, പരേതനായ അജിത് മേനോന്‍ എന്നിവരാണ് മറ്റു മക്കള്‍.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ നടക്കും.


Also Watch Video – ഇൻഫോ ക്ലിനിക് : വ്യാജ ചികിത്സക്കെതിരായ ശാസ്ത്രീയ പ്രതിരോധം