എഡിറ്റര്‍
എഡിറ്റര്‍
ആരെയും സഹായിക്കുന്നയാളാണ്; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയാല്‍ സ്വന്തം കയ്യില്‍ നിന്നെടുത്തുകൊടുക്കും: നിയുക്ത മന്ത്രിയെക്കുറിച്ച് ഉഴവൂര്‍ വിജയന്‍
എഡിറ്റര്‍
Tuesday 28th March 2017 1:27pm

തിരുവന്തപുരം: ലൈംഗിക അധിക്ഷേപ ആരോപണത്തിന് പിന്നാലെ രാജിവെച്ച എ.കെ ശശീന്ദ്രന് പകരക്കാരനായി എന്‍.സി.പി നേതാവ് തോമസ് ചാണ്ടി എത്തുമെന്ന് എന്‍.സി.പി നേതൃയോഗത്തില്‍ തീരുമാനമായി.

ഗതാഗതവകുപ്പിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരാളെത്തന്നെയാണ് വകുപ്പ് ഏല്‍പ്പിക്കുന്നതെന്നും ഇനി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളത്തിന് എന്തെങ്കിലും ബുദ്ധമുട്ട് വന്നാല്‍ സ്വന്തം കയ്യില്‍ നിന്ന് എടുത്തുകൊടുക്കാന്‍ വരെ തോമസ് ചാണ്ടി തയ്യാറാകുമെന്നും തമാശരൂപേണ ഉഴവൂര്‍ വിജയന്‍ പറയുന്നു. ആരേയും അങ്ങോട്ട് സഹായിക്കുന്ന വ്യക്തിയാണ് തോമസ് ചാണ്ടിയെന്നും ഉഴവൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.


Dont Miss തോമസ് ചാണ്ടി മന്ത്രിയാകും; തീരുമാനം ഇടതുമുന്നണിയെ അറിയിക്കുമെന്ന് എന്‍.സി.പി 


തന്നെ സംബന്ധിച്ച മന്ത്രിസ്ഥാനം വലിയ ഭാരമാണെന്നും എങ്കിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകരുതല്ലോ എന്ന് കരുതിയാണ് ബിസിനസൊക്കെ മക്കളെ ഏല്‍പ്പിച്ച് മന്ത്രിസ്ഥാനം ഏറ്റെടുക്കാനായി ഇവിടേക്ക് എത്തിയതെന്നും തോമസ് ചാണ്ടി പറയുന്നു.

ശശീന്ദ്രന്‍ കുറ്റവിമുക്തനായി എത്തിയാല്‍ മന്ത്രിപദം താന്‍ ഒഴിഞ്ഞുകൊടുക്കും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടിസിയെ താന്‍ അഭിമാനകരമായ നേട്ടത്തിലാണ് എത്തിച്ചതെന്ന് മുന്‍മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു.

Advertisement