എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Movie Day
പാര്‍വതിയും, ടൊവിനോ തോമസും, ആസിഫ് അലിയും ഒന്നിക്കുന്നു; ഉയരെയുടെ പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday 27th February 2019 11:34pm

കൊച്ചി: പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍. രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയുടെ സഹസംവിധായകനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വതന്ത്ര സംവിധായകനായുള്ള മനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ഉയരെ.

ഒരു ആസിഡ് ആക്രമണത്തിന് വിധേയയായ യുവതിയുടെ കഥാപാത്രമാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫിന് ശേഷം പാര്‍വതിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ. ദേശീയ പുരസ്‌കാര ജേതാവായ സിദ്ധാര്‍ഥ് ശിവയുടെ അടുത്ത ചിത്രത്തിലും പാര്‍വതിയും ആസിഫും ഒന്നിക്കും.

Also Read എന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യമില്ലെന്ന പ്രതികരണങ്ങള്‍ നിമിഷയെ തളര്‍ത്തി; സച്ചിന്റെ കരിയര്‍ ഉദാഹരിച്ചാണ് താനവരെ ആശ്വസിപ്പിച്ചതെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍

രാജേഷ് പിള്ളയുടെ രണ്ടാം ചരമവാര്‍ഷികം കൂടിയാണിന്ന്. 2016 ഫെബ്രുവരി 27നാണ് കരള്‍ സംബന്ധമായ രോഗം ബാധിച്ച് രാജേഷ് പിള്ള മരിച്ചത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ്.ക്യൂബ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Advertisement