'ഉയരെ'യിലെ രണ്ടാമത്തെ ഗാനം പുറത്ത്
Malayalam Cinema
'ഉയരെ'യിലെ രണ്ടാമത്തെ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2019, 10:52 pm

കോഴിക്കോട്: ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ‘ഉയരെ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. സിനിമയിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കുന്ന ‘പതിനെട്ടു വയസ്സിലെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

റെനീഷ് ഒറ്റപ്പാലം എഴുതിയ വരികള്‍ക്കു ഗോപീസുന്ദര്‍ ആണു സംഗീതം നല്‍കിയിരിക്കുന്നത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്താണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണു പാര്‍വതി അഭിനയിക്കുന്നത്.

എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണു തിരക്കഥ.

ആസിഫ് അലി, ടൊവിനോ തോമസ്, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍.