എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കി ; ഉത്തര്‍പ്രദേശില്‍ നില്‍ക്കകളിയില്ലാതെ ബി.ജെ.പി
എഡിറ്റര്‍
Saturday 28th January 2017 9:25am

bjpന്യൂദല്‍ഹി: ദിവസങ്ങള്‍ക്ക് അപ്പുറത്ത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെ മത്സരിക്കാന്‍ ആളില്ലാതെ വലഞ്ഞ് ബി.ജെ.പി. മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലാതായതോടെ മറ്റ് പാര്‍ട്ടിയില്‍ നിന്നും ആളെ ചാക്കിലാക്കുയാണ് ബി.ജെ.പി നേതൃത്വം. 403 അംഗങ്ങളുള്ള സഭയിലേക്ക് വെറും 150 ല്‍ താഴെ  സ്ഥാനാര്‍ത്ഥികളേ മാത്രമേ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടുള്ളൂ.  ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുകയാണ്. വിജയ സാധ്യതയില്ലാത്ത സീറ്റുകളില്‍ മത്സരിക്കാന്‍ ആളില്ലാത്തതും പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ക്ക് സീറ്റ് നല്‍കുന്നതിലും ആശങ്ക തുടരുകയാണ്.

സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കന്മാര്‍ രാജി ഭീഷണിയുമായി രംഗത്തെത്തിയതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ 14 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കഴിയാത്ത ബി.ജെ.പി ഇത്തവണ ദലിത് വോട്ടുകളും ലക്ഷ്യം വയ്ക്കുന്നുണ്ട്. സര്‍വണ വോട്ടുകളായിരുന്നു ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ നിലനില്‍പ്പിനെ സഹായിച്ചത്.


Also Read: എന്തെഴുതണമെന്ന് എഴുത്തുകാരനോട് പറയേണ്ടെന്ന് സച്ചിദാനന്ദന്‍; കവിത ചൊല്ലി എം.എ ബേബി; കവിതയുടെ കാര്‍ണിവല്‍ രണ്ടാം ദിവസം കാവ്യസമ്പന്നം


ലോകസഭ തെരഞ്ഞെടുപ്പില്‍ ഒ.ബി.സി കാര്‍ഡിറക്കി കൊയ്ത വിജയം ഇത്തവണയും ആവര്‍ത്തിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്നാണ് പുറത്തിറങ്ങുന്നത്. മറ്റ് പാര്‍ട്ടികള്‍ ഇലക്ട്രോണിക് വിട്ടൂപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയ്ക്കും ഒട്ടും പിന്നോട്ട് പോകാന്‍ സാധിക്കില്ല.

Advertisement