എഡിറ്റര്‍
എഡിറ്റര്‍
മരണത്തിന്റെ വക്കില്‍ നിന്നും തിരിച്ചെത്തി, ദൈവത്തിന് നന്ദിയെന്ന് ഹര്‍ഭജന്‍
എഡിറ്റര്‍
Friday 21st June 2013 12:55am

harbhajan-sad

ന്യൂദല്‍ഹി: കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും ഇടയില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്.

തിരിച്ചെത്താന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും തന്നെ രക്ഷിച്ച ജവാന്‍മാരോട് കടപ്പെട്ടിരിക്കുന്നെന്നും ഭാജി പറഞ്ഞു.

Ads By Google

ഉത്തരാഖണ്ഡിലെ ഹേമകുന്ദ് സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു ഹര്‍ഭജന്‍ സിങ്.

പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജോഷിമഠിലെ ഇന്തോ തിബറ്റന്‍ അതിര്‍ത്തി പോലീസ് സേന (ഐ. ടി.ബി.പി.എഫ്) ക്യാമ്പിലായിരുന്നു നാല് ദിവസം. ഹര്‍ഭജനോടൊപ്പം ആയിരക്കണക്കിന് പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്.

ഏറെ നാളായി ആഗ്രഹിച്ച തീര്‍ഥാടനമായിരുന്നു ഹേമകുന്ദ് സാഹിബ് ഗുരുദ്വാരയിലേക്കുള്ള യാത്ര. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. എങ്കിലും ജീവന്‍ തിരിച്ചുകിട്ടയതില്‍ ദൈവത്തോട് നന്ദി പറയുന്നു എന്ന് ഭാജി ട്വിറ്ററില്‍ കുറിച്ചു.

ആയിരക്കണക്കിന് പേരെ ജോഷി മഠിലെ ദുരിതാശ്വാസ ക്യാമ്പില്‍ കണ്ടു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍. . . അങ്ങനെ പലരുമായും സംസാരിച്ചു. പലരേയും ആശ്വസിപ്പിക്കാന്‍ കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് പട്ടാളത്തോടൊപ്പം അകമഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഐ.ടി.ബി.പി. ജവാന്‍മാരെ എത്ര അഭിന്ദിച്ചാലും മതിയാകില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് ഭാജി മടങ്ങിയെത്തിയത്.

Advertisement