എഡിറ്റര്‍
എഡിറ്റര്‍
മഴയും മണ്ണിടിച്ചിലും: ഉത്തരാഖണ്ഡിലും ഹിമാചലിലും മരണം 130 കവിഞ്ഞു
എഡിറ്റര്‍
Wednesday 19th June 2013 12:36am

khedharnath-temple

ന്യൂദല്‍ഹി: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മരണസംഖ്യ 130 കടന്നു. ഉത്തരാഖണ്ഡില്‍ മാത്രം 102 പേരാണ് ഇതുവരെ മരിച്ചത്.

കേദാര്‍നാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാലു തീര്‍ഥാടന കേന്ദ്രങ്ങള്‍ (ചാര്‍ധാം) സന്ദര്‍ശിക്കുന്ന എഴുപതിനായിരം തീര്‍ഥാടകര്‍ ഇവിടെ കുടങ്ങിക്കിടക്കുകയാണ്.

Ads By Google

കേദാര്‍നാഥില്‍ 40 പൊലീസുകാരെ കാണാതായി. അതിനിടെ ഇവിടെ കുടുങ്ങിക്കിട ക്കുകയായിരുന്ന 200 ഓളം തീര്‍ഥാടകരെ വ്യോമസേന രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ പ്രളയബാധിതരായ 180 പേരെ വ്യോമസേനാ ഹെലികോപ്ടര്‍ രക്ഷപെടുത്തി. പ്രദേശവാസികളും വിനേദസഞ്ചാരികളും തീര്‍ഥാടകരുമടക്കം നിരവധി പേരാണ് കനത്ത പ്രളയത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്.

പ്രദേശത്തെ റോഡുകളും ഒലിച്ചുപോയതിനെ തുടര്‍ന്നാണ് വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മണ്ണിടിച്ചിലും രൂക്ഷമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വ്യോമസേനയുടെ പത്ത് ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യത്തിന് പ്രളയ മേഖലകളിലേക്ക് നിയോഗിച്ചിരിക്കുന്നത്.

ഛമോലി, രുദ്രപ്രയാഗ്, ഉത്തര്‍കാശി എന്നീ ജില്ലകളുടെ പലഭാഗങ്ങളിലായി കുടുങ്ങിയത്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. കരസേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.

കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും പോകാനുള്ള പ്രധാന താവളമായ ഉത്തരകാശിയിലെ പാലങ്ങളിലൊന്ന് പൂര്‍ണമായും  ഒലിച്ചുപോയി. നദീതീരത്തെ ബഹുനില കെട്ടിടങ്ങള്‍ പലതും നിലംപൊത്തി. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ വാര്‍ത്താവിനിമയ ബന്ധങ്ങളും ഇല്ലാതായി.

ഗുപ്ത്കാശി പ്രദേശത്ത് ദുരിതബാധിതര്‍ക്കായി 500-ഓളം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണെ്ടന്ന് അധികൃതര്‍ അറിയിച്ചു.

Advertisement