പാര്‍ട്ടി അണിയെ ലൈംഗികമായി ചൂഷണം ചെയ്തു; പരാതി നല്‍കി ആറുമാസങ്ങള്‍ക്കു ശേഷം ഉത്തരാഖണ്ഡ് ബി.ജെ.പി ജനറല്‍ സെക്രട്ടറിയെ പുറത്താക്കി
national news
പാര്‍ട്ടി അണിയെ ലൈംഗികമായി ചൂഷണം ചെയ്തു; പരാതി നല്‍കി ആറുമാസങ്ങള്‍ക്കു ശേഷം ഉത്തരാഖണ്ഡ് ബി.ജെ.പി ജനറല്‍ സെക്രട്ടറിയെ പുറത്താക്കി
ന്യൂസ് ഡെസ്‌ക്
Sunday, 4th November 2018, 5:38 pm

ഡെറാഡൂണ്‍: പാര്‍ട്ടി അണിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി ജനറല്‍ സഞ്ജയ് കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി. പരാതി നല്‍കി ആറു മാസത്തിനു ശേഷമാണ് നടപടി. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് ആര്‍.എസ്.എസ് പ്രചാരക് ആയിരുന്നു സഞ്ജയ്.

പാര്‍ട്ടി ആസ്ഥാനത്തു വച്ച് സഞ്ജയ് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. തന്റെ മൊബൈലിലേക്ക് സഞ്ജയ് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളയച്ചു എന്നും തനിക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നും യുവതി പറഞ്ഞു.


Also Read കേന്ദ്രത്തിലേത് ഏകാംഗ സര്‍ക്കാര്‍; മോദി വാളുയര്‍ത്തിപ്പിടിച്ച് വെളുത്ത വിത്തുകുതിരയുടെ പുറത്തിരിക്കുന്ന ഹീറോ: ശശി തരൂര്‍


സഞ്ജയ് ചൂഷണം ചെയ്തിന്റെ തെളിവുകള്‍ യുവതി തന്റെ ഫോണില്‍ ശേഖരിച്ചെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം അത് അവരുടെ കയ്യില്‍ നിന്നം തട്ടിപ്പറിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയെങ്കിലും സംഭവത്തെക്കുറിച്ച് പാര്‍ട്ടി ഇതു വരെ ഔദ്യോഗിക പ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല.


Also Read ബന്ധു നിയമന വിവാദം; ഏഴ് അപേക്ഷകരുടെ യോഗ്യത പുറത്തുവിടാന്‍ കെ.ടി ജലീലിനെ വെല്ലുവിളിച്ച് പി.കെ ഫിറോസ്


കഴിഞ്ഞ ഏഴു വര്‍ഷമായി ഉത്തരാഖണ്ഡ് ബി.ജെ.പി ജെനറല്‍ സെക്രട്ടറിയായിരുന്നു സഞ്ജയ്. ലൈംഗികാരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ ചീഫ് ഫൈറോസ് ഖാന്‍ നേരത്തെ രാജി വെച്ച് പുറത്തുപോയിരുന്നു.