എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡ്: 3000 പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
എഡിറ്റര്‍
Friday 28th June 2013 12:27am

kedarnath

ഡറാഡൂണ്‍:  ##ഉത്തരാഖണ്ഡിലും ഹിമാചലിലും ഉണ്ടായ വന്‍ പ്രളയത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കാനിരിക്കെ 3000 പേരെക്കുറിച്ചുള്ള വിവരം ഇനിയും ലഭ്യമായില്ല.

കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാനും പ്രളയ ബാധിതരെ സഹായിക്കാനുമാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. 12 ദിവസമായി തുടരുന്ന രക്ഷാ പ്രവര്‍ത്തനമാണ് ഇന്ന് അവസാനിപ്പിക്കുന്നത്.

Ads By Google

അതിനിടെ, ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന വ്യോമ സേന ഹെലികോപ്ടറി ലുണ്ടായിരുന്ന 19 സൈനികരുടേയും മൃതദേഹം കണ്ടെത്തിയതായി ഇന്തോ തിബത്തന്‍ സൈനിക പൊലീസ് വക്താവ് അറിയിച്ചു.

പത്ത് മൃതദേഹങ്ങള്‍ ഗൗച്ചറിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം, പ്രളയത്തില്‍ ഒലിച്ചുപോയവരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കഴിഞ്ഞ ദിവസം ഗംഗയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കേദാര്‍നാഥിലെ രക്ഷാപ്രവര്‍ത്തനം ഏറക്കുറെ പൂര്‍ത്തിയായതായും ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നുമാണ് വിവരം. ദുരന്തത്തില്‍ ഇതുവരെ 560 പേര്‍ മരിച്ചതായാണ് ഔദ്യാഗിക കണക്ക്.

2232 വീടുകള്‍ തകര്‍ന്നതായും 1495 ജനങ്ങളെ ഒഴിപ്പിച്ചതായും 1829 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍ ശശിധര്‍ റെഡ്ഢി അറിയിച്ചു.

ബദരീനാഥില്‍ ഇപ്പോഴും അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഉത്തരാഖണ്ഡ് ഡി.ഐ.ജി എ.കെ സിന്‍ഹ പറഞ്ഞു. ഇവരെ ഒന്നോ രണ്ടോ ദിവസത്തിനകം രക്ഷപ്പെടുത്തുമെന്നും ഭക്ഷണവും താമസവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം കേദാര്‍നാഥില്‍ കൂട്ടമായി സംസ്‌കരിച്ചു തുടങ്ങി. എത്ര മൃതദേഹങ്ങള്‍ ഇതുവരെ സംസ്‌കരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

Advertisement