മരുന്ന് വാങ്ങാന്‍ ആവശ്യപ്പെട്ടത് 30 രൂപ; ഉത്തര്‍പ്രദേശില്‍ യുവതിയെ മുത്തലാഖ് ചൊല്ലി
Triple Talaq
മരുന്ന് വാങ്ങാന്‍ ആവശ്യപ്പെട്ടത് 30 രൂപ; ഉത്തര്‍പ്രദേശില്‍ യുവതിയെ മുത്തലാഖ് ചൊല്ലി
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 7:28 pm

ന്യൂദല്‍ഹി: മരുന്ന് വാങ്ങുന്നതിനായി 30 രൂപ ആവശ്യപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ഹപൂരിലാണ് സംഭവം.

മരുന്ന് വാങ്ങിക്കുന്നതിനായി താന്‍ ഭര്‍ത്താവിനോട് 30 രൂപ ആവശ്യപ്പെടുകയായിരുന്നെന്നും ചോദിച്ചയുടനെ തന്നെ വഴക്ക് പറഞ്ഞെന്നും പിന്നാലെ മൂന്ന് തവണ തലാഖ് ചൊല്ലുകയുമായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. അവരുടെ കുടുംബം തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും യുവതി പറയുന്നു.

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. കുട്ടികളെ ഭര്‍ത്താവ് യുവതിയില്‍ നിന്ന് അകറ്റിയിരുന്നു.