എഡിറ്റര്‍
എഡിറ്റര്‍
തക്കാളി വീട്ടില്‍ സൂക്ഷിക്കാന്‍ പേടിയുള്ളവര്‍ക്ക് എസ്.ബി.ടി ലോക്കര്‍ സൗകര്യമൊരുക്കി യൂത്ത് കോണ്‍ഗ്രസ്
എഡിറ്റര്‍
Saturday 5th August 2017 1:41pm

ലഖ്‌നൗ: തക്കാളി വിലവര്‍ധനവിനെതിരെ യു.പിയില്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ എന്ന പേരിലാണ് തക്കാളി സൂക്ഷിക്കാനുള്ള സൗകര്യം യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയത്. തക്കാളി വെച്ച് ലോണ്‍ സൗകര്യവും ആകര്‍ഷകമായ പലിശയും ലോക്കര്‍ സംവിധാനവും ഒരുക്കിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രതിഷേധം.

തക്കാളി നിക്ഷേപിക്കുവാനും പിന്‍വലിക്കാനുമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്.ബി.ടി ആരംഭിച്ചത്.


Dont Miss എതിര്‍പ്പുകള്‍ക്കൊടുവില്‍ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ചാനല്‍


തക്കാളി നിക്ഷേപിക്കുന്ന ഇടപാടുകാര്‍ക്ക് അഞ്ചു മാസം കഴിയുമ്പോള്‍ അഞ്ചിരട്ടിയായി തിരിച്ചു നല്‍കുന്ന ഓഫറാണ് ഇത്. തലസ്ഥാനത്തെ മാള്‍ അവന്യൂവിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഈ ബാങ്ക് സൗകര്യം. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് ഓഫീസ്.

ബാങ്ക് ചീഫ് മാനേജരായി അന്‍ശു അവാസ്തിയാണ് ഈ ചാര്‍ജ് ഏറ്റെടുത്തത്. സാമ്പത്തിക പ്രയാസം മൂലം തക്കാളി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് 80 ശതമാനം വായ്പ നല്‍കും. തവണകളായി തിരിച്ചടച്ചാല്‍ മതി.

കേന്ദ്രസര്‍ക്കാരിനെതിരായുള്ള പ്രതിഷേധമൊന്നോണമാണ് ടൊമാറ്റോ ബാങ്ക് തുടങ്ങിയതെങ്കിലും സംഗതി ക്ലിക്കായ മട്ടാണ്. അതുകൊണ്ട് തന്നെ മറ്റൊരു ബ്രാഞ്ച് കൂടി അലിഗഞ്ചില്‍ തുടങ്ങാനുള്ള തീരുമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ്.

11 കിലോ ഗ്രാം തക്കാളി ഞങ്ങള്‍ക്ക് ഡെപോസിറ്റായി ലഭിച്ചാല്‍ അതില്‍ ഒന്നര കിലോ തക്കാളി ലോണായി കൊടുക്കും. ഇതില്‍ പത്ത് രൂപ ഇന്‍സ്റ്റാള്‍മെന്റായി അവര്‍ അടച്ചാല്‍ മതി. ചില കടക്കാരും തക്കാളി ഇവിടെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അവാസ്തി പറയുന്നു.

Advertisement