എഡിറ്റര്‍
എഡിറ്റര്‍
ഉത്കല്‍ ട്രെയിനപകടം; പരുക്കേറ്റവരെയും ‘കൊള്ളയടിച്ച്’ യു.പി സര്‍ക്കാര്‍; വാഗ്ദാനം ലംഘിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി ടിക്കറ്റെടുപ്പിച്ചു
എഡിറ്റര്‍
Tuesday 22nd August 2017 10:01am

 

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റി അപകടത്തില്‍പ്പെട്ട യാത്രക്കാരെ ഭീഷണിപ്പെടുത്തി തുടര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ ബസ് പണം ഈടാക്കി. അപകടത്തില്‍ പണവും ബാഗും നഷ്ടപ്പെട്ടവരുള്‍പ്പടെ 19 യാത്രക്കാരെയാണ് ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ച് ടിക്കറ്റെടുപ്പിച്ചത്.

പരിക്കേറ്റ എട്ടുപേര്‍ ഉള്‍പ്പടെ 19 പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ ബസില്‍ യാത്ര ചെയ്തിരുന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യയാത്രയൊരുക്കുമെന്ന് യു.പി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഹരിദ്വാറിലേക്ക് പോയവരില്‍ നിന്ന് പണം ഈടാക്കിയത്.


Dont miss:  മുന്നില്‍ നടന്നതിന്, പാദസരം ധരിച്ചതിന്, ആട്ടിന്‍തല കാണാതായതിന്; സൗദിയിലെ ‘രസകരമായ’ മൊഴിചൊല്ലലുകള്‍ ഇങ്ങനെ


രാത്രിയില്‍ വിജനമായ സ്ഥലത്ത് ബസ് നിര്‍ത്തിയ ഡ്രൈവര്‍ ടിക്കറ്റെടുക്കണമെന്നും അല്ലാത്തപക്ഷം ഇറങ്ങിപോകണമെന്നും ആവശ്യപ്പെടുകയായിരുന്നെന്ന് യാത്രക്കാരനായ ശ്യം ശര്‍മ പറഞ്ഞു. ഒരാളില്‍ നിന്ന് 125 രൂപയാണ് ഈടാക്കിയത്. ടിക്കറ്റെടുക്കാതെ മറ്റുമാര്‍ഗം ഇല്ലായിരുന്നെന്നും യാത്രികര്‍ പറയുന്നു.

അപകടത്തില്‍ ബാഗും പണവും നഷ്ടമായവരുടെ ടിക്കറ്റ് ബസിലുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് എടുത്തതെന്ന് പറഞ്ഞ ശര്‍മ ടിക്കറ്റുകളും തെളിവായി പുറത്തുവിട്ടു.


You must read this ആര്‍.എസ്.എസ് കോട്ടയില്‍ എ.ബി.വി.പി തകര്‍ന്നപ്പോള്‍ വോട്ടെണ്ണിയത് തെറ്റിയെന്ന ബഹളവുമായി ബി.ജെ.പി: റീകൗണ്ടിങ്ങിലും തോല്‍വിയായതോടെ നാണംകെട്ട് മടക്കം


അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ യാത്രയാണ് ബസില്‍ ഒരുക്കിയിരുന്നതെന്നും ഇത് ലംഘിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യു.പി.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ഗുരുപ്രസാദ് പറഞ്ഞു.

Advertisement