പാകിസ്ഥാനോട് കാണിക്കുന്നത് പോലെ നിങ്ങള്‍ ഇന്ത്യയോട് കാണിക്കില്ലല്ലോ? പാകിസ്ഥാനിലെ മത്സരങ്ങള്‍ റദ്ദാക്കിയതില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖ്വാജ
Cricket
പാകിസ്ഥാനോട് കാണിക്കുന്നത് പോലെ നിങ്ങള്‍ ഇന്ത്യയോട് കാണിക്കില്ലല്ലോ? പാകിസ്ഥാനിലെ മത്സരങ്ങള്‍ റദ്ദാക്കിയതില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖ്വാജ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd September 2021, 8:23 pm

സിഡ്‌നി: പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്ന രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഓസീസ് താരം ഉസ്മാന്‍ ഖ്വാജ. പാകിസ്ഥാനായത് കൊണ്ട് മാത്രമാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നതെന്ന് ഖ്വാജ പറഞ്ഞു.

നേരത്തെ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്റും ഇംഗ്ലണ്ടും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഖ്വജ രംഗത്തെത്തിയത്.

പാകിസ്ഥാന്‍ സുരക്ഷിതമായ രാജ്യമാണെന്നും പി.എസ്.എല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകള്‍ വിജയകരമായ സംഘടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാകിസ്ഥാനായത് കൊണ്ട് താരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും പെട്ടെന്ന് ‘നോ’ പറയാന്‍ സാധിക്കുന്നു. ഒരുപക്ഷെ ബംഗ്ലാദേശിനോടും ഇതേ സമീപനമായേക്കാം. എന്നാല്‍ ഇതേ സാഹചര്യമാണ് ഇന്ത്യയിലെങ്കില്‍ ഇങ്ങനെ പെരുമാറുമോ?,’ ഖ്വാജ ചോദിക്കുന്നു.

എല്ലാത്തിനും പിന്നില്‍ സാമ്പത്തികമാണെന്നും പണത്തിന് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എത്രയോ തവണ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാന്‍ തങ്ങള്‍ സുരക്ഷയൊരുക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതാണെന്നും താരം പറഞ്ഞു.

2022 ല്‍ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ പര്യടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പി.എസ്.എല്ലില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡിന്റെ താരമാണ് ഖ്വാജ.

പാകിസ്ഥാന്‍ വംശജനായ ഖ്വാജ അഞ്ചാം വയസില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Usman Khawaja on international teams canceling Pakistan tours