ഇളയരാജയുടെ പാട്ടിനെ പൊളിച്ചെഴുതി ഉഷാ ഉതുപ്പ്; ബംഗാളിയില്‍ ഭക്തിഗാനമായി തമിഴിലെ ഹിറ്റ് പാട്ട്
Entertainment news
ഇളയരാജയുടെ പാട്ടിനെ പൊളിച്ചെഴുതി ഉഷാ ഉതുപ്പ്; ബംഗാളിയില്‍ ഭക്തിഗാനമായി തമിഴിലെ ഹിറ്റ് പാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th October 2021, 1:21 pm

വ്യത്യസ്തമായ ആലാപന രീതി കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് ഉഷാ ഉതുപ്പ്. മലയാളികള്‍ സ്‌നേഹപൂര്‍വം ‘ദീദി’യെന്ന് വിളിക്കുന്ന ഉഷാ ഉതുപ്പ് ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്ജായെത്തിയ ശേഷമാണ് മലയാളികള്‍ക്കിടയിലെ പരിചിത മുഖമായി മാറിയത്.

ഇപ്പോഴിതാ, ഇളയരാജയുടെ സംഗീതത്തില്‍ പുതിയ പാട്ടൊരുക്കിയിരിക്കുകയാണ് ഉഷാ ഉതുപ്പ്. 1987ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെ കള്‍ട്ട് ക്ലാസിക് ചിത്രമായ ‘നായകനി’ലെ ‘നിലാ അത് വാനത്ത് മേലെ’ എന്ന പാട്ടാണ് ഉഷ ഉതുപ്പ് മാറ്റി അവതരിപ്പിച്ചിരിക്കുന്നത്.

നവരാത്രിയോടനുബന്ധിച്ച് ദേവീ സ്തുതിയെന്നാണമാണ് ഉഷാ ഉതുപ്പ് പാട്ടൊരുക്കിയിരിക്കുന്നത്. ‘ഭോയ് മാ ഭോയ്’ എന്നാണ് ബംഗാളിയിലെ പാട്ട് തുടങ്ങുന്നത്.

ബംഗാളി താരം ഖരാജ് മുഖര്‍ജിയാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. ഉഷാ ഉതുപ്പിനൊപ്പം മുഖര്‍ജിയും പാട്ട് പാടുന്നുമണ്ട്.

ഇളയരാജ തന്നെയാണ് തന്റെ യൂട്യബ് ചാനല്‍ വഴി പാട്ട് പുറത്തു വിട്ടിരിക്കുന്നത്.

നിരവധി ആളുകള്‍ ഇതിനോടകം തന്നെ ഭക്തിഗാനം കണ്ടു കഴിഞ്ഞിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവരാത്രി ആഘോഷ വേളയില്‍ ലഭിച്ച മികച്ച സമ്മാനമാണെന്നാണ് ആളുകള്‍ പാട്ടിനെ കുറിച്ച് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Usha Uthup’s Bengali rendition of this Ilaiyaraaja classic is going viral