എഡിറ്റര്‍
എഡിറ്റര്‍
ജമൈക്കന്‍ നാഷണല്‍സില്‍ 100 മീറ്ററില്‍ ബോള്‍ട്ടിന് വിജയം
എഡിറ്റര്‍
Saturday 22nd June 2013 4:13pm

usain-bolt

ജമൈക്ക: ജമൈക്കയില്‍ നടക്കുന്ന ദേശീയ മീറ്റില്‍ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററില്‍ വെന്നിക്കൊടി പറത്തി. 9.94 സെക്കന്റ് കൊണ്ടാണ് ബോള്‍ട്ട് നൂറ് മീറ്റര്‍ ഓടിയെത്തിയത്.

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള വിജയം ബോള്‍ട്ടിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ബോള്‍ട്ട് തന്റെ വിജയത്തില്‍ അത്ര സന്തോഷവാനല്ലെന്നാണ് തോന്നുന്നത്.

Ads By Google

സാധാരണഗതിയില്‍ വിജയത്തിന് ശേഷം കാണികളെ സംബോധന ചെയ്ത് ബോള്‍ട്ട് നടത്താറുള്ള പ്രകടനങ്ങളൊന്നും ഇത്തവണ കണ്ടില്ല. മാധ്യമങ്ങളോടുള്ള ബോള്‍ട്ടിന്റെ പ്രതികരണവും അല്‍പ്പം പക്വതയോടെയുള്ളതായിരുന്നു.

തനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പരിശീലകന് സമ്മര്‍ദ്ദമില്ലാത്തിടത്തോളം കാലം തനിക്കും സമ്മര്‍ദ്ദമില്ല. ബോള്‍ട്ട് പറഞ്ഞു.

ബോള്‍ട്ടിന് പിന്നാലെ കീമര്‍ ബെയ്‌ലി കോള്‍ 9.98 സെക്കന്റ് കൊണ്ട് രണ്ടാം സ്ഥാനത്തും നിക്കല്‍ അഷ്മീദ് 9.99 സെക്കന്റ് കൊണ്ട് മൂന്നാം സ്ഥാനത്തും എത്തി.

Advertisement