എഡിറ്റര്‍
എഡിറ്റര്‍
റിയോ ഒളിംപ്ക്‌സിന് ശേഷം വിരമിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട്
എഡിറ്റര്‍
Tuesday 22nd March 2016 3:48pm

bolt

റിയോ ഡി ജനീറോയില്‍ ഈ വര്‍ഷം നടക്കുന്ന ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ഉസൈന്‍ബോള്‍ട്ട്. 2017വരെ ട്രാക്കില്‍ തുടരുമെന്ന് ബോള്‍ട്ട് പറഞ്ഞിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. നാല് വര്‍ഷം കൂടി കരിയര്‍ മുന്നോട്ടു കൊണ്ടു പോകുകയെന്നത് കഠിനമായിരിക്കുമെന്ന് ബോള്‍ട്ട് പറഞ്ഞു. അടുത്ത ഒളിംപിക്‌സിലും മൂന്നു സ്വര്‍ണം നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ബോള്‍ട്ട് പറഞ്ഞു.

2008ലും 2012 ലും നടന്ന ഒളിമ്പിക്‌സുകളില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4100 റിലേ വിഭാഗങ്ങളില്‍ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം. 100 മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി ഒളിംപ്ക്‌സുകളില്‍ ഈ നേട്ടം കൊയ്തത് ഉസൈന്‍ ബോള്‍ട്ട് മാത്രമാണ്.

റിയോയില്‍ 200 മീറ്ററില്‍ ഓട്ടമത്സരത്തില്‍ മറ്റൊരു പുതിയ ലോക റെക്കോര്‍ഡ് നേടുമെന്നും ബോള്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റിയോ ഒളിംപ്ക്‌സില്‍ 34കാരനായ ജസ്റ്റിന്‍ ഗാറ്റ്‌ലിനായിരിക്കും ബോള്‍ട്ടിന്റെ മുഖ്യ എതിരാളി. 2004 ല്‍ നടന്ന ഏഥന്‍സ് ഒളിംപിക്‌സില്‍ ഗാറ്റ്‌ലിനായിരുന്നു സ്വര്‍ണം.

എന്തു തന്നെയായാലും  ‘ലൈറ്റ്‌നിങ് ബോള്‍ട്ട്’ എന്ന വിളിപ്പേരുള്ള ഉസൈന്‍ ബോള്‍ട്ടിന് തന്നെയാണ് റിയോയില്‍ മുന്‍തൂക്കം.

Advertisement