എഡിറ്റര്‍
എഡിറ്റര്‍
യുവരാജിന്റെ ബാറ്റിലേക്ക് ഉസൈന്‍ ബോള്‍ട്ടിന്റെ പന്ത്
എഡിറ്റര്‍
Wednesday 27th August 2014 3:33pm

yuvaraj

ന്യൂദല്‍ഹി: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് അടുത്തമാസം ഇന്ത്യയിലേക്ക് വരുന്നു. ഓടാനായല്ല ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസത്തന്റെ വരവ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ  ക്രിക്കറ്റ് കളിച്ച് തോല്‍പിക്കുകകയെന്നാണ് ബോള്‍ട്ടിന്റെ വരവിന്റെ ലക്ഷ്യം.

സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ പ്യൂമയുടെ അംബാസിഡര്‍മാരാണ് ഉസൈന്‍ ബോള്‍ട്ടും യുവരാജ് സിങും. പ്യുമ സംഘടിപ്പിക്കുന്ന മത്സരത്തിനായി സെപറ്റംബര്‍ 2നാണ് ബോള്‍ട്ട് ഇന്ത്യയിലെത്തുന്നത്. ‘ബാറ്റില്‍ ഓഫ് ദി ലജന്റ്’എന്ന് പേരിട്ട മത്സരപരിപാടി ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുക.

കടുത്ത ക്രിക്കറ്റ് ആരാധകനാണ് 28കാരനായ ഉസൈന്‍ ബോള്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ മുമ്പ് ബോള്‍ട്ട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മികച്ച ഫാസ്റ്റ് ബൗളറാണ് ആറുവട്ടം ഒളിംപിക് സ്വര്‍ണമെഡല്‍ നേടിയ ഉസൈന്‍ ബോള്‍ട്ട്. 100 മീറ്ററിലും 200 മീറ്ററിലുമായി റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കാന്‍ 2016 റിയോ ഒളിംപിക്‌സിനായി കാത്തിരിക്കുകയാണ് ബോള്‍ട്ട്.

Advertisement