എഡിറ്റര്‍
എഡിറ്റര്‍
അഫ്ഗാനില്‍ അമേരിക്ക ഉപയോഗിച്ച ആയുധം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ നീക്കം
എഡിറ്റര്‍
Friday 28th June 2013 12:45am

u.s

വാഷിങ്ടണ്‍: ##അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതോടെ അവിടെ ഉപയോഗിച്ച ആയുധം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ നീക്കം. ഇന്ത്യയിലും ഉസ്‌ബെകിസ്താനും ആയുധം വില്‍ക്കാനാണ് അമേരിക്കയുടെ നീക്കം.

അടുത്ത വര്‍ഷത്തോടെ അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍  നിന്ന് പൂര്‍ണമായും പിന്‍വാങ്ങും. ഇതോടെ ബില്യണ്‍ കണക്കിന് ഡോളര്‍ മുടക്കി വാങ്ങിക്കൂട്ടിയ ആയുധങ്ങള്‍ ഉപയോഗ ശൂന്യമാകും. ഇതാണ് ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന സെനറ്റ് അംഗമാണ് ഇക്കാര്യം  അറിയിച്ചത്.

Ads By Google

യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ കോണ്‍ട്രാക്ട് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കത്ത് ന്യൂയോര്‍ക്ക് സെനറ്റ്  അംഗം ഡാന റോഹബക്കര്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് അയച്ചു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉപയോഗിച്ചത് മികച്ച ആയുധങ്ങളാണെന്നും ഇത് നല്ല ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നുമാണ് കത്തില്‍ പറയുന്നത്. ഇന്ത്യക്കും ഉസ്‌ബെകിസ്ഥാനും സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കാമെന്നും  കത്തില്‍ പറയുന്നു.

2014 ഓടെ യുദ്ധതാത്പര്യങ്ങളില്‍ നിന്ന് വിട്ട് നിന്ന് കൂടുതല്‍ ജനോപകാര പദ്ധതികള്‍ നടപ്പാക്കാനാണ് അമേരിക്കയുടെ  നീക്കം. ഇസ്‌ലാം വിരുദ്ധത എന്ന ചീത്തപ്പേര് മാറ്റാനാണ് അമേരിക്ക പദ്ധതിയിടുന്നത്. അതേസമയം, ഇസ്‌ലാം ഭീകരതയ്‌ക്കെതിരെ തുടര്‍ന്നും പോരാടണമെന്നും റോഹബക്കറിന്റെ കത്തില്‍ പറയുന്നു.

അമേരിക്കയുടെ സേനാ പിന്മാറ്റം ഉത്തരവാദിത്തമില്ലായ്മയാണെന്ന് ജനങ്ങള്‍ക്ക് തോന്നുമെന്നാണ് കത്തില്‍ പറയുന്നത്. മികച്ച യുദ്ധോപകരണങ്ങള്‍ കുറഞ്ഞ വിലയ്‌ക്കെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് നല്‍കി ലാഭമുണ്ടാക്കമെന്നും കത്തില്‍ പറയുന്നു.

യുദ്ധോപകരണങ്ങള്‍ അമേരിക്കയിലെത്തിക്കുന്നത് വലിയ സാമ്പത്തിക ചെലവുണ്ടാക്കുന്നതിനാല്‍ അവ നശിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 170 ദശലക്ഷം പൗണ്ട് വരുന്ന വാഹനങ്ങളും സൈനിക ഉപകരണങ്ങളുമാണുള്ളത്.

Advertisement