എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗക്കേസില്‍ ബോളിവുഡ് സംവിധായകനെ ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടു
എഡിറ്റര്‍
Monday 25th September 2017 3:35pm

 


ന്യൂദല്‍ഹി: അമേരിക്കന്‍ ഗവേഷകയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് സഹ സംവിധായകന്‍ മഹ്മൂദ് ഫാറൂഖിയെ ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതിവിധി.

കേസില്‍ ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ഫാറൂഖിക്ക് ഏഴുവര്‍ഷം ശിക്ഷ വിധിച്ചിരുന്നു. തീഹാര്‍ ജയിലിലാണ് ഫാറൂഖി ഇപ്പോള്‍ കഴിയുന്നത്.

കീഴ്‌ക്കോടതി വിധിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്ന ഫാറൂഖി യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയുകയും ഇരുവരും അയച്ച സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

2015 മാര്‍ച്ച് 28നാണ് 35 കാരിയായ യുവതിയെ ഫാറൂഖി പീഡിപ്പിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നത്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന യുവതി ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോഴാണ് സംഭവം.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 44 കാരനായ ഫാറൂഖിയുടെ ഭാര്യയായ അനുഷ റിസ്വിയാണ് 2010ല്‍ ആമിര്‍ ഖാന്‍ നിര്‍മിച്ച പീപ്പിലി ലൈവ് സംവിധാനം ചെയ്തിരുന്നത്.

Advertisement