യു.എസ് ഓപ്പണില്‍ വന്‍ അട്ടിമറി; പ്രീക്വാര്‍ട്ടറില്‍ കാലിടറി ഫെഡറര്‍
U.S.Open
യു.എസ് ഓപ്പണില്‍ വന്‍ അട്ടിമറി; പ്രീക്വാര്‍ട്ടറില്‍ കാലിടറി ഫെഡറര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th September 2018, 11:08 am

യു.എസ് ഓപ്പണില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനാണ് പ്രീക്വാര്‍ട്ടറില്‍ ഫെഡററെ അട്ടിമറിച്ചത്.

സ്‌കോര്‍ 3-6,7-5,7-6(7), 7-6 (3). ഇതോടെ ക്വാര്‍ട്ടറില്‍ ഫെഡറര്‍-ജ്യോക്കോവിച്ച് പോരാട്ടം കാത്തിരുന്നവര്‍ നിരാശരായി.

ALSO READ: സച്ചിന്റെ റെക്കോഡ് സേഫ്; അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു

അഞ്ച് തവണ ചാമ്പ്യനായ ഫെഡറര്‍ക്ക് മില്‍മാന്റെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം 55ാം റാങ്കുകാരനായ മില്‍മാന്‍ ഗംഭീരമായി തിരിച്ചുവരികയായിരുന്നു.

ക്വാര്‍ട്ടറില്‍ നൊവാക് ജ്യോക്കോവിച്ചാണ് മില്‍മാന്റെ എതിരാളി. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ ജോ സോസയെ (6-3, 6-4, 6-3 ) നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

WATCH THIS VIDEO: