സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
World cup 2018
2026 ലോകകപ്പ് വടക്കേ അമേരിക്കയില്‍ നടത്താന്‍ ഫിഫയുടെ തീരുമാനം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 13th June 2018 6:01pm

മോസ്‌കോ: 2026 ലോകകപ്പ് ഫുട്ബോള്‍ വടക്കേ അമേരിക്കയില്‍ നടത്താന്‍ ഫിഫയുടെ തീരുമാനം. യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആഥിത്യം വഹിക്കുക. മൊറൊക്കോയെ പിന്തള്ളിയാണ് വടക്കന്‍ അമേരിക്ക ലോകകപ്പിന് ആതിഥേയരാവും.

മോസ്‌കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ 210 ല്‍ 134 അംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് വടക്കേ അമേരിക്ക മൊറോക്കോയെ മറികടന്നത്. 65 വോട്ടുകളാണ് മൊറോക്കോയ്ക്ക് ലഭിച്ചത്. വോട്ടെടുപ്പില്‍ ഏഴ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല.


Read Also : ദിസ് ടൈം ഫോര്‍ ബ്രസീല്‍; റഷ്യന്‍ ലോകകപ്പ് ബ്രസീലിനെന്ന് റൊണാള്‍ഡോ


ഇതിന് മുമ്പ് 1994-ലാണ് യു.എസ്.എ ലോകകപ്പിന് ആതിഥേയത്വംവഹിച്ചത്. 48 ടീമുകളായിരിക്കും പങ്കെടുക്കുക എന്നതാണ് 2026 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രത്യേകത്.

2002ല്‍ കൊറിയയും ജപ്പാനും സംയുക്തമായാണ് ലോകകപ്പ് നടത്തിയത്. മെക്‌സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.


 

Advertisement