എഡിറ്റര്‍
എഡിറ്റര്‍
നാല് ആപ്പിള്‍ പാരന്‍സിനെ സാംസങ് കയ്യേറ്റം ചെയ്തു: അമേരിക്കന്‍ കോടതി
എഡിറ്റര്‍
Thursday 25th October 2012 12:18pm

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സൗത്ത് കൊറിയയിലെ സാംസങ് ഇലക്ട്രോണിക്‌സ് സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും നിര്‍മ്മിക്കുന്ന ആപ്പിള്‍ പാരന്‍സിനെ കയ്യേറ്റം ചെയ്‌തെന്ന് അമേരിക്കന്‍ കോടതി വിധി.

ഇത് സംബന്ധിച്ചുള്ള പാര്‍ലമെന്റ് തീരുമാനത്തിലാണ് അമേരിക്കയുടെ ട്രെയ്ഡ് പാനല്‍ ജഡ്ജ് ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിളിന്റെ പാരന്‍സിനെ പാട്ടിലാക്കി സാംസങ് സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും നിര്‍മ്മിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ആപ്പിള്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.

Ads By Google

നാല് ആപ്പിള്‍ പാരന്‍സിനെ സാംസങ് കയ്യേറ്റം ചെയ്‌തെന്നും എന്നാല്‍ പരാതിയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ജഡ്ജി തോമസ് പെന്‍ഡെര്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ പരാതിയില്‍ ഏഴ് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഒരു കാര്യം എടുത്തുകളയുകയായിരുന്നു.

ജഡ്ജിയുടെ തീരുമാനം സ്വീകരിക്കണമോ എന്ന കാര്യം ഫെബ്രുവരിയില്‍ തീരുമാനിക്കുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിളും സാംസങും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്.

Advertisement