ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
ബഹ്‌റൈനി സംഘടനയെ തീവ്രവാദി ലിസ്റ്റില്‍പ്പെടുത്തി യു.എസ്
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 3:09pm

 

മനാമ: ബഹ്‌റൈനി സംഘടനയായ അല്‍ അഷ്തര്‍ ബ്രിഗേഡിനെ തീവ്രവാദ സംഘടനയുടെ ലിസ്റ്റില്‍പ്പെടുത്തി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാന്‍ പിന്തുണയോടെയുള്ള തീവ്രവാദ ഗ്രൂപ്പാണിതെന്നാണ് യു.എസ് വാദം.

‘അഴിമതി ഭരണകൂടത്തിനുവേണ്ടി കൊല ചെയ്യുന്ന ഇറാനിയന്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദി ലൈനില്‍ വരുന്ന സംഘടനയാണ് അല്‍ അഷ്തര്‍. ‘ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീവ്രവാദത്തിനെതിരെയുള്ള കോഡിനേറ്റര്‍ നാഥന്‍ സെയ്ല്‍സ് പറഞ്ഞു.

തങ്ങളുടെ നിഴലായ തീവ്രവാദ സംഘടന അല്‍ അഷ്തറിലൂടെ ഇറാന്‍ ബഹ്‌റൈനിനോട് എന്താണ് ചെയ്യുന്നതെന്ന് യു.എസ് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read:ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവിയ്ക്കുവേണ്ടിയുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചത് മുകേഷ് അംബാനി


രാജഭരണം തുടരുന്ന ബഹ്‌റൈനില്‍ അറബ് വസന്തത്തിനു പിന്നാലെ 2011 മുതല്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സര്‍ക്കാറും സഖ്യങ്ങളും ചേര്‍ന്ന് അതിനെ അടിച്ചമര്‍ത്തുകയാണുണ്ടായത്.

പ്രക്ഷോഭത്തിനു പിന്നില്‍ ഇറാനാണെന്ന് ബഹ്‌റൈന്‍ അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇറാന്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും തീവ്രവാദികളെ സഹായിക്കുകയാണെന്നും ബഹ്‌റൈന്‍ ആരോപിച്ചിരുന്നു.


Also Read:ഇന്ത്യ വാഗ്ദാനങ്ങളില്‍ ഉറച്ചു നില്‍ക്കണം: എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ വിശേഷാധികാരങ്ങള്‍ റദ്ദുചെയ്യുമെന്ന് ഇറാന്റെ താക്കീത്


സുന്നി ഭരണകൂടത്തിനെതിരെ തിരിയാന്‍ ശിയാ ജനതയെ ഇറാന്‍ സഹായിക്കുകയാണെന്നും ബഹ്‌റൈന്‍ കുറ്റപ്പെടുത്തിയിരുന്നു.

ബഹ്‌റൈനി സര്‍ക്കാറിനെ പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണ് അല്‍ അഷ്തര്‍ എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചത്. ബഹ്‌റൈനില്‍ പൊലീസിനെയും സുരക്ഷാ സേനയേയും ലക്ഷ്യമിട്ട് നടന്ന പല തീവ്രവാദി ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവകാശപ്പെട്ടു.

Advertisement