ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
ട്രംപിന് കീഴില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമില്ല; പാനമയിലുള്ള യു.എസ് അംബാസഡര്‍ രാജിവെച്ചു
ന്യൂസ് ഡെസ്‌ക്
Saturday 13th January 2018 12:20am

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴില്‍ സേവനമനുഷ്ടിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് പാനമയിലെ യു.എസ്. അംബാസഡര്‍. കരിയര്‍ വിദഗ്ധനും മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റുമായ ജോണ്‍ ഫീലെ എന്ന ഉദ്യോഗസ്ഥനാണ് യു.എസ് അംബാസഡര്‍ സ്ഥാനം താന്‍ രാജി വെക്കുന്നതായി യു.എസ് ഡിപ്പാര്‍ട്‌മെന്റ്‌സിനെ അറിയിച്ചത്.

‘പല പോളിസികളും തനിക്ക് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നിട്ടുകൂടി ഒരു ജൂനിയര്‍ ഫോറിന്‍ ഓഫീസറെന്ന നിലയില്‍ പ്രസിഡന്റിനെയും ഭരണകൂടത്തെയും വിശ്വാസപൂര്‍വ്വം സേവിക്കുമെന്ന ഒരു പ്രതിജ്ഞയില്‍ ഞാന്‍ ഒപ്പുവെക്കുകയുണ്ടായി. തനിക്കത് ചെയ്യാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസം ഉണ്ടായാല്‍ രാജി വെക്കണമെന്നാണ് എന്റെ മേലുദ്യോഗസ്ഥര്‍ എനിക്ക് വ്യക്തമാക്കി തന്നത്. ആ സമയം ആയിരിക്കുകയാണിപ്പോള്‍’ എന്നായിരുന്നു രാജിയെക്കുറിച്ച് ജോണ്‍ ഫീലെയുടെ പരാമര്‍ശം.

വൈറ്റ് ഹൗസിനെയും പാനമ ഗവണ്‍മെന്റിനെയും തന്റെ് തീരുമാനം അറിയിച്ച ഫിലെ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നാണ് അറിയിച്ചതെന്ന് ഫിലെയുടെ രാജിക്കാര്യം സ്ഥിരീകരിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഔദ്യേഗിക വക്താവ് പ്രതികരിച്ചു.

Advertisement