എഡിറ്റര്‍
എഡിറ്റര്‍
ഇനി ഇത് ആവര്‍ത്തിക്കരുത്; വിശദീകരണം നല്‍കിയേ തീരൂ; രാജ്യസഭയില്‍ എത്താത്ത എം.പിമാരെ താക്കീത് ചെയ്ത് അമിത് ഷാ
എഡിറ്റര്‍
Tuesday 1st August 2017 1:06pm

ന്യൂദല്‍ഹി: രാജ്യസഭയില്‍ ഹാജരാകാത്ത ബി.ജെ.പി എം.പിമാരെ താക്കീത് ചെയ്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഭരണകക്ഷിയിലെ എം.പിമാരുടെ അസാന്നിധ്യത്തില്‍ രാജ്യസഭയില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. സംഭവം ഗൗരവകരമാണെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും.

ഇതിന് പിന്നാലെയാണ് എം.പിമാരോട് വിശദീകരണം ചോദിക്കാനും താക്കീത് നല്‍കാനും അമിത് ഷാ തയ്യാറായത്.എം.പിമാരെ ഓരോരുത്തരെയായി വിളിച്ച് താക്കീത് ചെയ്യാനും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവാങ്ങാനുമാണ് അമിത് ഷായുടെ തീരുമാനം.


Dont Miss ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്, പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂവെന്ന് കേന്ദ്രമന്ത്രി


എം.പിമാര്‍ക്ക് വിപ്പ് നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എം.പിമാര്‍ എല്ലാ ദിവസവും രാജ്യസഭയില്‍ ഉണ്ടായിരിക്കണം. സഭ പിരിയുന്നതുവരെ അവരുടെ സാന്നിധ്യം അവിടെ ഉണ്ടായേ തീരൂ. ഇത് എം.പിമാര്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അമിത് ഷാ പറഞ്ഞു.

പിന്നാക്ക വിഭാഗക്കാര്‍ക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ചക്കെടുമ്പോള്‍ ബി.ജെ.പിയുടെ മുതിര്‍ന്ന മന്ത്രിമാരും എം.പിമാരുമുള്‍പ്പെടെ രാജ്യസഭയില്‍ എത്തിച്ചേരാതിരുന്ന സാഹചര്യം അതീവ ഗൗരവമാണെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവും പാര്‍ലമെന്ററി കാര്യമന്ത്രിയുമായ ആനന്ദ് കുമാര്‍ പരഞ്ഞു.

പാര്‍ലമെന്ററി പ്രോട്ടോക്കോളുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് യോഗത്തില്‍ പാര്‍ലമെന്ററികാര്യസഹമന്ത്രി എസ്.എസ് അലുവാലിയയും വിശദീകരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും രംഗത്തെത്തി. അമിത്ഷായുടെ അഞ്ച് മന്ത്രിമാരും 30 എം.പിമാരും കഴിഞ്ഞദിവസം സഭയില്‍ എത്തിയിരുന്നില്ല. അദ്ദേഹം ആദ്യം അവരെ ചാക്കിട്ട് പിടിച്ച് എത്തിക്കുന്നതാവും നല്ലത് എന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ മറുപടി.

Advertisement