എഡിറ്റര്‍
എഡിറ്റര്‍
ഉപവാഹന ; റോഹിഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം പ്രമേയമാക്കി ഹ്രസ്വചിത്രം
എഡിറ്റര്‍
Tuesday 5th December 2017 4:46pm
Tuesday 5th December 2017 4:46pm

 

ന്യൂദല്‍ഹി: രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയെ ആധാരമാക്കി ഹ്രസ്വചിത്രം. ‘ഉപവാഹന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദല്‍ഹി സര്‍വകലാശാല ഒരുപറ്റം വിദ്യാര്‍ത്ഥികളാണ് തയ്യാറാക്കിയിരിക്കുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കി അയക്കണമെന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കണമെന്ന് തീരുമാനിച്ചതിന്റെ ഫലമായാണ് ‘ഉപവാഹനഃ ‘(തുടച്ചു നീക്കല്‍ ) തയ്യാറാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കേരളത്തിയിലും ദല്‍ഹിയിലുമായി ഡയറക്ടര്‍ ആന്‍സണ്‍ എ. അത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സമൂഹത്തെയും പങ്കാളികളാക്കിയിട്ടുണ്ട്.

സിനിമാ നിര്‍മാണത്തിന് സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരിയെയും കോണ്‍ഗ്രസ്സ് എംപി ശശി തരൂരിനെയും പോലുള്ള പ്രതിപക്ഷ നേതാക്കളുടെ പിന്തുണ വളരെയധികം സഹായകമായിട്ടുണ്ട്. സാധ്യമായ എല്ലാ ഇടങ്ങളും ഉപയോഗിച്ച് വിഷയം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ചേര്‍ത്തുവയ്പ്പാണ് ‘ഉപവാഹനഃ’യെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

‘ദേശീയത’ സങ്കല്‍പ്പത്തെ അടക്കം അഭിസംബോധന ചെയ്യുന്ന ചിത്രം ആവിഷ്‌കാര ശൈലി കൊണ്ടും ഛായാഗ്രഹണ മികവ് കൊണ്ടും ശ്രദ്ധേയമാവുന്നുണ്ട്.