എഡിറ്റര്‍
എഡിറ്റര്‍
ദുര്‍ഗാപൂജ, മുഹറം ആഘോഷങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ പാടില്ല; ഡിജെയും അനുവദിക്കില്ല; യോഗി ആദിത്യനാഥിന്റെ പുതിയ നിര്‍ദേശങ്ങള്‍
എഡിറ്റര്‍
Monday 18th September 2017 4:05pm

ലഖ്‌നൗ: ദുര്‍ഗപൂജ, ദഹ്‌റ മുഹറം ആഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിസ്‌ക് ജോക്കീ( ഡി.ജെ)  പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് യോഗിയുടെ ഉത്തരവ്.

ദുര്‍ഗ പൂജയ്ക്ക് പിന്നാലെ ദുര്‍ഗാ വിഗ്രഹങ്ങള്‍ പുഴയില്‍ നിമജ്ഞനം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള അനൗസ്ണ്‍മെന്റുകള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.


Dont Miss ദുരന്തങ്ങളില്‍ നിന്ന് ഇനിയെങ്കിലും പാഠം പഠിക്കണം; സ്‌കൂളുകളിലെ സുരക്ഷാ സംവിധാനത്തെ കുറിച്ച് ദല്‍ഹി വിദ്യാഭ്യസമന്ത്രി മനീഷ് സിസോദിയ


ഹിന്ദു-മുസ്‌ലീം വിഭാഗങ്ങളുടെ ഘോഷയാത്രകള്‍ ഒരുമിച്ച് എത്തുന്ന സ്ഥലങ്ങളില്‍ നേരത്തെ ചില സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം. സെപ്റ്റംബര്‍ 26 നാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. സെപ്റ്റംബര്‍ 30 നാണ് വിജയദശമി. ഒക്ടോബര്‍ 1 ന് മുഹറം ആഘോഷവും നടക്കും.

വാരാണസി, ഗോരഖ്പൂര്‍, അലഹബാദ്, ലഖ്‌നൗ, കാണ്‍പൂര്‍, ആഗ്ര, മീററ്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ നിന്നും വ്യതിചലിച്ച് യാതൊരു തരത്തിലുള്ള ആഘോഷങ്ങളും അനുവദിക്കില്ലെന്ന് ജില്ലാ അഡ്മിനിസ്‌ട്രേഷനും അറിയിച്ചിട്ടുണ്ട്.

വലിയ രൂപങ്ങളിലുള്ള ദുര്‍ഗാവിഗ്രങ്ങള്‍ കൊണ്ടുപോകാനായി മരങ്ങള്‍ മുറിച്ചുമാറ്റാനോ മറ്റെന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനോ പാടില്ലെന്നും ദുര്‍ഗാവിഗ്രങ്ങളുടെ നിമജ്ഞനത്തിനിടെ പുഴ മലിനമാക്കാന്‍ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement