എഡിറ്റര്‍
എഡിറ്റര്‍
‘യു.പി വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്വന്തം നാട്’ 2017ല്‍ ഇതിനകം യു.പിയില്‍ നടന്നത് 60 സംഘര്‍ഷങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Wednesday 9th August 2017 10:52am


ന്യൂദല്‍ഹി: ബി.ജെ.പി ഭരിക്കുന്ന യു.പിയിലാണ് ഏറ്റവുമധികം വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നതെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. 2017ല്‍ യു.പിയില്‍ ഇതിനകം 60 വര്‍ഗീയ സംഘര്‍ഷങ്ങളാണ് നടന്നതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യമെമ്പാടുമായി ഈ വര്‍ഷം 296 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഈ വര്‍ഷം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016ല്‍ ഇത് 703 ഉം 2015ല്‍ 751 ഉം ആയിരുന്നു.

ഈ വര്‍ഷം ഇതുവരെ 44 പേരാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ യു.പിയില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 150ലേറെ ആളുകള്‍ക്ക് പരുക്കുപറ്റി. 2016ല്‍ യു.പിയില്‍ 162 വര്‍ഗീയ സംഘര്‍ഷങ്ങളാണ് നടന്നത്. ഇതില്‍ 29 പേര്‍ കൊല്ലപ്പെട്ടു.

അടുത്തിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായ ബംഗാളില്‍ ഈ വര്‍ഷം 26 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്. ഇതില്‍ 3 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


Must Read: ‘2000 ബലാത്സംഗ ഭീഷണികളാണ് എനിക്കു ലഭിച്ചത്’ കക്കൂസ് എന്ന ചിത്രത്തിന്റെ പേരില്‍ സംവിധായിക ദിവ്യ ഭാരതി നേരിടുന്നത്


ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചത്.

‘വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെയും വിചാരണ നടപടികളുടെയുമൊക്കെ ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. അറസ്റ്റുമായും ശിക്ഷയുമായുമൊക്കെ ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷിക്കാറില്ല.’ അദ്ദേഹം അറിയിച്ചു.

Advertisement