എഡിറ്റര്‍
എഡിറ്റര്‍
മദ്രസകളെ വിടാതെ യോഗി: എല്ലാമദ്രസകളും കര്‍ശനമായി നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനത്തിന് കീഴിലാക്കും
എഡിറ്റര്‍
Thursday 31st August 2017 10:11am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്രസകള്‍ ജി.പി.എസ് സംവിധാനത്തിന് കീഴിലാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. വ്യാജ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയുംകണ്ടുപിടിക്കാന്‍ വേണ്ടിയാണെന്ന ന്യായം പറഞ്ഞാണ് യോഗി സര്‍ക്കാര്‍ മദ്രസകള്‍ ജി.പി.എസ് സംവിധാനത്തിന് കീഴിലാക്കുന്നത്.

മദ്രസാ അധ്യാപകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ആധാര്‍ കാര്‍ഡ് ഡീറ്റൈല്‍സും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന് പുറമെ, ക്ലാസ്റൂമുകളുടെ മാപ്പുകള്‍, കെട്ടിടങ്ങളുടെ ചിത്രങ്ങള്‍, എന്നിവയും സര്‍ക്കാറിന് കൈമാറണം. ജൂലൈ 31നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അതിനിടെ മദ്രസകള്‍ക്ക് ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യോഗി ആദ്യനാഥ് സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത് മദ്രസ് ബോര്‍ഡ് രംഗത്തുവന്നിട്ടുണ്ട്.


Also Read: ഹാദിയയുടെ വീട്ടില്‍ സ്ത്രീകളുടെ പ്രതിഷേധം: തന്നെ രക്ഷിക്കൂവെന്ന് ജനലിലൂടെ ഹാദിയ- വീഡിയോ കാണാം


‘ഈ നിര്‍ദേശം മദ്രസകള്‍ക്കും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വേണ്ടിയാണ് പുറത്തിറക്കിയതെങ്കില്‍ ഞാനതിന്റെ ഉദ്ദേശശുദ്ധ സംശയിക്കില്ലായിരുന്നു. പക്ഷെ മദ്രസകളെ മാത്രം ലക്ഷ്യമിടുമ്പോള്‍ എനിക്ക് ഒട്ടേറെ സംശയങ്ങളുണ്ട്.’ മദ്രസ ബോര്‍ഡിന്റെ മുന്‍ തലവന്‍ പ്രഫസര്‍ സൈനസ് സാജദിന്‍ പറഞ്ഞു.

‘സര്‍ക്കാറിന് ഞങ്ങളെ സംശയമാണ്. അതുകൊണ്ടാണ് എല്ലാസമയവും നിരീക്ഷിക്കാന്‍ ഉത്തരവിട്ടത്. സ്വാതന്ത്ര്യ സമരത്തില്‍ ഉമലകളുടെ റോള്‍ അവര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.’ അദ്ദേഹം വ്യക്തമാക്കി.

യു.പിയിലെ 16,000 മദ്രസകളില്‍ എല്ലാറ്റിലും ജിയോ ടാഗിങ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകാരമുള്ള എല്ലാ മദ്രസകള്‍ക്കും പിന്നീട് സവിശേഷ തിരിച്ചറിയല്‍ കോഡ് നല്‍കുമെന്നും ഉത്തര്‍പ്രദേശ് മദ്രസ ശിക്ഷാ പരിഷത്ത് രജിസ്ട്രാറെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറി മോണിക ഗാര്‍ഗാണ് ഉത്തരവ് പുറത്തിറക്കിയത്.

Advertisement